അപൂര്‍വമായ പെന്നി; വിറ്റുപോയത് 1.49 കോടി രൂപയ്ക്ക്
Tuesday, August 6, 2024 2:57 PM IST
അന്ന് "നീ വെറും നാണയമല്ലെ' എന്ന് പല വമ്പന്‍ നോട്ടുകളും പറഞ്ഞിരിക്കാം. പാവം പെന്നി തന്റെ അവസ്ഥയില്‍ ദുഃഖിച്ചിരിക്കാം. എന്നാല്‍ തന്റേതായ കാലത്ത് ഏതൊന്നിനും മൂല്യമുണ്ടാകും. കേട്ടാല്‍ മോട്ടിവേഷന്‍ സംഭാഷണം എന്നുതോന്നുന്ന ഇക്കാര്യത്തിന് പിന്നില്‍ ഒരു ലേമാണുള്ളത്.
അത് നടന്നത് അങ്ങ് യുകെയിലും. 2016ല്‍ ഉണ്ടായ ഈ ലേലത്തിന്റെ കാര്യം അടുത്തിടെ ഒരാള്‍ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവയ്ക്കുകയുണ്ടായി.
1933ല്‍ ഇറക്കിയ ഒരു പെന്നിക്ക് ലേലത്തില്‍ ലഭിച്ചത് 1,40,000 പൗണ്ട് ആണത്രെ. അതായത് 1.49 കോടി രൂപ. ഇത്തരത്തിലുള്ള ഏഴ് നാണയങ്ങള്‍ മാത്രമാണ് ബാക്കിയുള്ളതെന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്.
ആറില്‍ ഒരെണ്ണമെങ്കിലും കണ്ടെത്തുന്നവര്‍ ഭാഗ്യവാന്മാരായിരിക്കുമെന്ന് അദ്ദേഹം പറയുന്നു. "ഹോളി ഗ്രെയ്ല്‍ 1933 പ്രെഡെസിമല് പെന്നി' എന്ന അടിക്കുറിപ്പോടെ എത്തിയ പോസ്റ്റിന് നിരവധി കമന്റുകള്‍ ലഭിച്ചു. "ചെറിയ നാണയം ചരിത്രം കുറിച്ചരിക്കുന്നു' എന്നാണൊരാള്‍ കുറിച്ചത്.
നേരത്തെ, പ്രശസ്ത ഇറ്റാലിയന്‍ ചിത്രകാരന് ടിഷ്യന് അഞ്ച് നൂറ്റാണ്ടുകള്‍ക്ക് തീര്‍ത്ത ചരിത്രപരമായ പെയിന്റിംഗ് 17.5 ദശലക്ഷം പൗണ്ടിന് (ഏകദേശം 18 കോടി രൂപ) ലേലത്തില്‍ വിറ്റുപോയത് വൈറലായിരുന്നു. "റെസ്റ്റ് ഓണ്‍ ദി ഫ്ലൈറ്റ് ടു ഈജിപ്ത്' എന്ന് പേരിട്ടിരിക്കുന്ന പെയിന്റിംഗ് 1510 ല്‍ 20 വയസുള്ളപ്പോള്‍ ചിത്രകാരന് നിര്‍മ്മിച്ചതായിരുന്നു.
മരത്തില്‍ വരച്ച രണ്ടടി വീതിയുള്ള പെയിന്റിംഗില്‍ മറിയം ഉണ്ണിയേശുവുമായി ജോസഫിനൊപ്പം ഇരിക്കുന്നതാണുള്ളത്.