ദി​ശ​യും ദൂ​ര​വും ത​ട​സ​വു​മൊ​ക്കെ അ​റി​യാ​ന്‍ ന​മ്മ​ളെ ഏ​റ്റ​വും സ​ഹാ​യി​ക്കു​ന്ന ഒ​ന്നാ​ണ​ല്ലൊ ഗൂ​ഗി​ള്‍ മാ​പ്സ്. പ​രി​ച​യ​മി​ല്ലാ​ത്ത വ​ഴി​ക​ളി​ലും വ​ലി​യ ന​ഗ​ര​ങ്ങ​ളി​ലും ഇ​ത് വ​ള​രെ ഉ​പ​കാ​ര​പ്ര​ദ​മാ​ണ്. മാ​ത്ര​മ​ല്ല എ​ളു​പ്പ വ​ഴി​ക​ളും കാ​ട്ടി​ത്ത​രും.

പ​ല​രേ​യും കു​ഴി​യി​ല്‍ ചാ​ടി​ച്ചി​ട്ടു​ണ്ട് എ​ന്ന കാ​ര്യം വേ​റെ. ഇ​പ്പോ​ഴി​താ ബം​ഗ​ളൂ​രു​വി​ല്‍ ഒ​രാ​ള്‍​ക്ക് ഗൂ​ഗി​ള്‍ മാ​പ്പ് ന​ല്‍​കി​യ "ഗു​ണ​ദോ​ഷം' വൈ​റ​ലാ​കു​ന്നു.

എ​ക്‌​സ് ഉ​പ​യോ​ക്താ​വ് ആ​യു​ഷ് സിം​ഗ് ഒ​രു ഗൂ​ഗി​ള്‍ മാ​പ്സ് സ്‌​ക്രീ​ന്‍​ഷോ​ട്ട് പ​ങ്കി​ട്ടു. അ​തി​ല്‍ ബ്രി​ഗേ​ഡ് മെ​ട്രോ​പോ​ളി​സി​ല്‍ നി​ന്ന് കെ​ആ​ര്‍ പു​രം റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലേ​ക്ക് ഡ്രൈ​വ് ചെ​യ്യാ​ന്‍ എ​ടു​ക്കു​ന്ന സ​മ​യ​വും ന​ട​ക്കാ​ന്‍ എ​ടു​ക്കു​ന്ന സ​മ​യ​വും കാ​ണി​ക്കു​ന്നു.

ഏ​ക​ദേ​ശം ആ​റു​കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മാ​ണ് ഈ ​ഇ​ട​ങ്ങ​ള്‍ ത​മ്മി​ല്‍. ചി​ത്രം അ​നു​സ​രി​ച്ച്, ര​ണ്ട് പോ​യി​ന്‍റുക​ള്‍​ക്കി​ട​യി​ലു​ള്ള ഡ്രൈ​വിം​ഗി​ന് ഒ​രു വ്യ​ക്തി 44 മി​നി​റ്റ് എ​ടു​ക്കും. അ​തേ​സ​മ​യം ന​ട​ന്നാ​ല്‍ 42 മി​നി​റ്റും. "ന​ട​പ്പ്' ചി​ത്രം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ച​ര്‍​ച്ച​യാ​യി.


മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പേ​രു​കേ​ട്ട ന​ഗ​ര​മാ​ണ് ബം​ഗ​ളൂ​രു. 2023-ല്‍ ​ലോ​ക​ത്തി​ലെ ഏ​റ്റ​വും മോ​ശം ട്രാ​ഫി​ക് ബാ​ധി​ത ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ഇ​ടം നേ​ടി​യ ര​ണ്ട് ഇ​ന്ത്യ​ന്‍ ന​ഗ​ര​ങ്ങ​ളി​ല്‍ ഈ ​ഐ​ടി ന​ഗ​ര​വും ഉ​ള്‍​പ്പെ​ടു​ന്നു.

എ​ന്നാ​ല്‍ ബം​ഗ​ളൂ​രു​വി​ല്‍ മാ​ത്ര​മ​ല്ല ലോ​ക​ത്തി​ലെ പ​ല മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ലും ഇ​തേ അ​വ​സ്ഥ​യാ​ണു​ള്ള​തെ​ന്ന് ചി​ല​ര്‍ പ​റ​ഞ്ഞു. "പീ​ക്ക് സ​മ​യ​ത്ത് മും​ബൈ​യി​ലും ഡ​ല്‍​ഹി​യി​ലും ഇ​തേ അ​വ​സ്ഥ​യാ​ണ്' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.