"ദേ കെട്ടി, ദാ പിരിഞ്ഞു'; മൂന്ന് മിനിറ്റ് മാത്രം നീണ്ട ദാമ്പത്യത്തെക്കുറിച്ച്
Wednesday, July 24, 2024 12:52 PM IST
വിവാഹവും വിവാഹമോചനവുമൊക്കെ വാര്‍ത്തയല്ലാത്ത കാലമാണല്ലൊ. മിക്കവര്‍ക്കും നിയമത്തെ കുറിച്ചും അവകാശങ്ങളെ കുറിച്ചും ബോധ്യമുള്ളതിനാല്‍ ശരിയായ സമയത്ത് തീരുമാനങ്ങള്‍ എടുക്കാറുണ്ട്.
എന്നിരുന്നാലും ചില വേര്പിരിയലുകള് ആളുകളില്‍ അമ്പരപ്പുളവാക്കും. അത്തരമൊന്നിന്റെ കാര്യമാണ്. സംഭവം അങ്ങ് കുവെെറ്റിലാണുണ്ടായത്. ഇവിടെ ഒരു ദമ്പതികള്‍ തങ്ങളുടെ വിവാഹം കഴിഞ്ഞ് മൂന്ന് മിനിറ്റിനുള്ളില്‍ മോചനം നേടുകയുണ്ടായി.
അതിന് കാരണം വധുവിനൊന്ന് കാലിടറിയപ്പോള്‍ വരന് നടത്തിയ പ്രതികരണമാണത്രെ. വധു വീഴാന്‍ തുടങ്ങിയപ്പോള്‍ "വിഡ്ഢി' എന്നാണ് അയാള്‍ വിളിച്ചത്. ഇത് കേട്ട് പ്രകോപിതയായ യുവതി തങ്ങളുടെ വിവാഹം ഉടന്‍ നിര്‍ത്താന്‍ ജഡ്ജിയോട് ആവശ്യപ്പെട്ടു. ജഡ്ജി സമ്മതിക്കുകയും വിവാഹം റദ്ദാക്കുകയും ചെയ്തു.
രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ചെറിയ വിവാഹമാണിതെന്ന് പറയപ്പെടുന്നു. 2019ല്‍ നടന്ന ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. "ഒരു ചെറിയ വീഴ്ചയില്‍ പോലും പരിഹസിക്കുന്നവന്റെ കൂടെ ഒരു ജന്മം കഴിയുക പ്രയാസം തന്നെ. യുവതി ഉചിതമായ തീരുമാനമെടുത്തു' എന്നാണൊരാള്‍ കുറിച്ചത്.
2004 ല്‍, യുണൈറ്റഡ് കിംഗ്ഡത്തിലെ ഒരു ദമ്പതികള്‍ വിവാഹത്തിന് 90 മിനിറ്റിനുശേഷം വിവാഹമോചനത്തിന് അപേക്ഷിച്ചിരുന്നു. സ്കോട്ട് മക്കിയും വിക്ടോറിയ ആന്ഡേഴ്സണുമായിരുന്നവര്