മ​ഴ​ക്കാ​ല​മാ​യാ​ല്‍ പി​ന്നെ കു​ട വി​പ​ണി​ക്ക് ചാ​ക​ര​യാ​ണ്. ആ​ളു​ക​ളെ ആ​ക​ര്‍​ഷി​ക്കാ​നാ​യി കു​ട​ക്ക​മ്പ​നി​ക​ള്‍ പ​ല​ത​ര​ത്തി​ലു​ള്ള പ​ര​സ്യ​ങ്ങ​ളും മോ​ഡ​ലു​മൊ​ക്കെ ഇ​റ​ക്കും. കാ​ല​നും നാ​നോ​യു​മൊ​ക്കെ അ​ത്ത​ര​ത്തി​ലെ​ത്തി അ​ര​ങ്ങ് വാ​ഴു​ക​യാ​ണ്.

ഇ​പ്പോ​ഴി​താ മ​റ്റൊ​രു വെ​റൈ​റ്റി കു​ട നെ​റ്റി​സ​ണ്‍​സിന്‍റെ മ​നം ക​വ​രു​ന്നു. ഇ​ന്‍സ്റ്റഗ്രാ​മി​ല്‍ എ​ത്തി​യ വീ​ഡി​യോ​യി​ലെ ഈ ​കു​ട​യു​ടെ പേ​ര് "ക​പ്പി​ള്‍ കു​ട' എ​ന്നാ​ണ്. കു​ട താ​യ്‌​വാ​നി​ലൊ ചൈ​ന​യി​ലൊ ഉ​ള്ള​തെ​ന്നാ​ണ് ദൃ​ശ്യ​ങ്ങ​ള്‍ പ​റ​യു​ന്ന​ത്.

ര​ണ്ട് കു​ട​ക​ള്‍ സ​യാ​മീ​സ് ഇ​ര​ട്ട​ക​ളെ പോ​ലെ​യാ​ണ് കാ​ണ​പ്പെ​ടു​ന്നത്. ഇ​തി​ല്‍ ദ​മ്പ​തി​ക​ള്‍​ക്ക് ചേ​ര്‍​ന്ന് ന​ട​ക്കാ​ൻ സാ​ധി​ക്കും. മ​ഴ ഒ​ട്ടും ന​ന​യു​ക​യു​മി​ല്ല സ്വ​ന്ത​മാ​യ ഒ​രു കു​ട​യും പോ​ലെ തോ​ന്നു​ക​യും ചെ​യ്യും. വൈ​റ​ലാ​യി മാ​റി​യ ഈ ​കാ​ഴ്ച​യ്ക്ക് നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ള്‍ ല​ഭി​ച്ചു. "ടു-​ഇ​ന്‍-​വ​ണ്‍ കു​ട' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.