ഒരു സെന്റ് കാശിനായി ജയിലിലായ അമേരിക്കക്കാരന്
Monday, July 15, 2024 3:05 PM IST
അമേരിക്കന്‍ രൂപ ഒരു സെന്റ് എന്നാല്‍ നമ്മുടെ നാട്ടിലെ ഒരു രൂപയില്‍ താഴെ മാത്രം മൂല്യം ഉള്ള ഒന്നാണ്. എന്നാല്‍ ആ പണത്തിനായി ബാങ്കിലെത്തി വഴക്കുണ്ടാക്കുകയും ജയിലില്‍ ആയിരിക്കുകയുമാണ് ഒരാള്‍.
മൈക്കല്‍ ഫ്ലെമിംഗ് എന്ന 41 കാരനാണ് ഈ വ്യക്തി. ഫ്ലോറിഡയിലാണ് സംഭവം. ജൂണ്‍ 29 ന് ഉച്ചതിരിഞ്ഞ്, മൈക്കല്‍ ചേസ് ബാങ്ക് ശാഖയില്‍ എത്തി. പിന്നീട് ഒരു സെന്റ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അപേക്ഷ നല്കി.
എന്നാല്‍ ഇത്രയും കുറഞ്ഞ പണം ബാങ്കില്‍നിന്ന് പിന്‍വലിക്കാന്‍ ആകില്ലെന്ന് ബാങ്കിലെ ജീവനക്കാരന് മൈക്കിലിനെ അറിയിച്ചു. ഇതോടെ താന്‍ മറ്റെന്തെിങ്കിലും പറയണമൊ എന്നായി മൈക്കല്‍. ഇത് ഒരു ഭീഷണിയായി തോന്നിയ ജീവനക്കാരന് പോലീസിനെ വിവരമറിയിച്ചു.
വൈകാതെ പോലീസെത്തി മൈക്കളിനെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. സംഭവത്തില്‍ അറസ്റ്റിലാകും എന്ന് പ്രതീക്ഷിച്ചു തന്നെയാണ് ഇയാള്‍ ബാങ്കില്‍ എത്തിയതെന്ന് പോലീസ് പറയുന്നു. സാധാരണയായി ബാങ്കില്‍ ആരെങ്കിലും കൊള്ളയടിക്കാന്‍ വന്നാല്‍ ജീവനക്കാര്‍ ഭയത്താല്‍ അവര്‍ ആവശ്യപ്പെടുന്ന പണം നല്‍കാറുണ്ട്. അത്തരമൊരു സമീപനമാണ് മൈക്കല്‍ കണക്ക് കൂട്ടിയത്.
കാരണം ഇദ്ദേഹത്തിന് ഈ ബാങ്കില്‍ അക്കൗണ്ടില്ലത്രെ. മാത്രമല്ല ഇയാള്‍ ആദ്യം സമീപത്തെ സിറ്റിസണ്‍സ് ഫസ്റ്റ് ബാങ്കില്‍ പോയിരുന്നു. എന്നാല്‍ ആ ബാങ്ക് അടച്ചിരുന്നതിനാല്‍ ഐഡിയ അവിടെ പ്രയോഗിക്കാന്‍ കഴിഞ്ഞില്ല. എന്തായാലും ഒരു സെന്റിനായി ജയിലില്‍ കയറിയത് ആളുകളെ ആകെ അമ്പരപ്പിക്കുകയാണ്....