കാപ്പി കലര്‍ത്തിയ ചോറ്; ലീയുടെ വിചിത്രമായ ഭക്ഷണം
Tuesday, July 9, 2024 12:32 PM IST
അടുക്കള എന്നത് പരീക്ഷണശാലയാണല്ലൊ. പലതരം രുചികള്‍ അവിടെ രൂപപ്പെടാറുണ്ടല്ലൊ. അവയില്‍ പലതും വിജയം വരിക്കുകയും പില്ക്കാലത്ത് ആളുകളുടെ ഇഷ്ടഭക്ഷണമായി മാറുകയും ചെയ്യും. ചിലത് "ഒറ്റത്തവണ തീര്പ്പക്കലില്' ഒതുങ്ങും.
ചോക്ലേറ്റ് വട പാവ് പോലുള്ള വിചിത്രമായ നിരവധി ഭക്ഷണ കോമ്പിനേഷനുകളുടെ കഥ സമൂഹ മാധ്യമങ്ങളില്‍ എത്തിരുന്നല്ലൊ. ഇപ്പോഴിതാ ഒരു പാത്രം ചോറിനൊപ്പം കാപ്പി എന്ന രീതിയില്‍ ഒരു രുചി ഉദയംകൊണ്ടിരിക്കുന്നു.
ഭക്ഷണത്തില്‍ പരീക്ഷണം ഇഷ്ടപ്പെടുന്ന സിംഗപ്പൂരില്‍ നിന്നുള്ള കാല്വിന് ലീ ആണ് ഇത്തരമൊന്ന് ഒരുക്കിയിട്ടുള്ളത്. ദൃശ്യങ്ങളില്‍ ഇദ്ദേഹം കുറച്ച് ചോറില്‍ കാപ്പി ചേര്‍ക്കുന്നു. ശേഷം കുറച്ച് മുട്ടയും സ്പ്രിംഗ് ഉള്ളിയും ചേര്‍ത്ത് സോയ സോസും തേനും ചേര്‍ത്ത് വേവിയ്ക്കുന്നു.
ഒടുവില്‍ ഈ ഭക്ഷണം അദ്ദേഹം അകത്താക്കുകയാണ്. രുചികരമെന്നാണ് കാല്വിന് അവകാശപ്പെടുന്നത്. എന്തായാലും അത്ര പരിചിതമല്ലാത്ത ഈ കോമ്പിനേഷനായി നെറ്റിസണ്‍സ് മുതിരുമൊ എന്ന് കണ്ടറിയണം.