വിശപ്പകറ്റാന്‍ നല്ല സാമ്പാറിനൊപ്പം "പെന്ഗ്വിന്';ഒരു ജപ്പാന് കൗതുകം
Monday, June 24, 2024 11:39 AM IST
നമ്മളൊരു ദോശ വട്ടത്തില്‍ ചുടാന്തന്നെ ഏറെ ശ്രദ്ധ പുലര്‍ത്തുന്നവരാണ്. പലപ്പോഴും അടുക്കള പലര്‍ക്കും ബാലികേറാ മലയായി മാറാറുണ്ട്. പല ഗവേഷകരും കണ്ടുപിടിക്കുന്ന ആഹാരം സാധാരണക്കാരെ ഞെട്ടിക്കും.
എന്നാല്‍ എല്ലാവരുടെയും കാര്യം അങ്ങനെയല്ല. മിക്കവര്‍ക്കും നല്ല രീതിയില്‍ ഭക്ഷണം തയാറാക്കാന്‍ അറിയാം. അതില്‍ ചിലര്‍ക്ക് അല്പം ക്രിയേറ്റീവായി കാര്യങ്ങളെ സമീപിക്കാനും കഴിയുന്നു.
അത്തരത്തിലുള്ള ഒരു ആഹാരമാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ കൗതുകമാകുന്നത്. സംഭവം അങ്ങ് ജപ്പാനില്‍ നിന്നുമാണ്. ഇന്‍സ്റ്റഗ്രാമില്‍ എത്തിയ പോസ്റ്റില്‍ ജാപ്പനീസ് റൈസ് ബോളുകള്‍ പെന്ഗ്വിന് പോലെയുള്ള രൂപത്തില്‍ കാണപ്പെടുന്നു. അതായാത് അരി ചെറിയ പെന്‍ഗ്വിനുകളോട് സാമ്യമുള്ള തരത്തില്‍ ഒരുക്കിയിരിക്കുന്നു.
ജൂണില്‍ ഇന്‍സ്റ്റാഗ്രാമില്‍ എത്തിയ പോസ്റ്റ് ഇതിനകം വൈറലാകുകയും ആയിരക്കണക്കിന് ലൈക്കുകള്‍ നേടുകയുമുണ്ടായി. "ഇത് വളരെ മനോഹരമാണ്' എന്നാെണാരാള് കമന്റായി കുറിച്ചത്.