വീ​ടി​നു​ള്ളി​ൽ ഒ​രു "ജ​യി​ൽ​മു​റി'കൂ​ടി ആ​യാ​ലോ...!
Friday, May 17, 2024 1:23 PM IST
വീ​ടി​നു​ള്ളി​ൽ ഒ​രു ജ​യി​ൽ​മു​റി ഉ​ള്ള​തു​കൊ​ണ്ട് എ​ന്തെ​ങ്കി​ലും കു​ഴ​പ്പ​മു​ണ്ടോ? അ​തി​ൽ അ​പാ​ക​ത ഉ​ണ്ടെ​ങ്കി​ലും ഇ​ല്ലെ​ങ്കി​ലും അ​മേ​രി​ക്ക​യി​ലെ മ​സാ​ച്യു​സെ​റ്റ്‌​സി​ൽ വാ​ട​ക​യ്ക്കു ന​ൽ​കാ​ൻ ത​യാ​റാ​ക്കി​യ ഒ​രു ആ​ധു​നി​ക അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ അ​ടു​ക്ക​ള​യോ​ടു ചേ​ർ​ന്ന് ഒ​രു ത​ട​വ​റ കൂ​ടി​യു​ണ്ട്.

അ​ഡീ​ഷ​ണ​ലാ​യി ജ​യി​ൽ കൂ​ടി ഉ​ള്ള​തു​കൊ​ണ്ടോ എ​ന്തോ പ്ര​തി​മാ​സം 77,192 രൂ​പ​യാ​ണ് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ വാ​ട​ക.

ഇ​നി വീ​ടി​ന​ക​ത്തു ജ​യി​ൽ​മു​റി നി​ർ​മി​ച്ച​ത് എ​ന്തി​നാ​ണ് എ​ന്ന​റി​യ​ണ്ടേ? വീ​ടി​നാ​യി നി​ർ​മി​ച്ച​ത​ല്ല അ​ത് എ​ന്ന​താ​ണു വാ​സ്ത​വം. മ​സാ​ച്യു​സെ​റ്റ്‌​സി​ലെ പ​ഴ​യ ഡ​ഡ്‌​ലി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ടം ന​വീ​ക​രി​ച്ചാ​ണു പ്ര​സ്തു​ത അ​പ്പാ​ർ​ട്ട്മെ​ന്‍റ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ ഭാ​ഗ​മാ​യ ജ​യി​ൽ​മു​റി ഒ​രു കൗ​തു​ക​ത്തി​നാ​യി അ​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ ഉ​ട​മ​ക​ൾ നി​ല​നി​ർ​ത്തി. എ​ന്താ​യാ​ലും സം​ഭ​വം ക്ലി​ക്കാ​യി. ജ​യി​ൽ സെ​ല്ലോ​ടു കൂ​ടി​യ അ​പ്പാ​ർ​ട്ട്മെ​ന്‍റി​നെ​ക്കു​റി​ച്ച് അ​മേ​രി​ക്ക​യി​ലെ​ങ്ങും ച​ർ​ച്ച​ക​ൾ ന​ട​ക്കു​ക​യാ​ണെ​ന്നു "ദി ​സ​ൺ' റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

ഉ​പ​യോ​ക്താ​ക്ക​ൾ​ക്കു വേ​റി​ട്ട അ​വ​സ​ര​മാ​ണി​തു സ​മ്മാ​നി​ക്കു​ന്ന​തെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി റി​യ​ൽ എ​സ്റ്റേ​റ്റ് ഏ​ജ​ന്‍റാ​യ ടെ​യ്‌​ലേ​ഴ്‌​സ് വീ​ടി​ന്‍റെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​തോ​ടെ അ​ന​വ​ധി ക​മ​ന്‍റു​ക​ളു​മെ​ത്തി. വീ​ടി​നു​ള്ളി​ലെ ജ​യി​ൽ സെ​ല്ലി​നെ മ​നോ​ഹ​ര​മാ​യ ഹോം ​ഓ​ഫീ​സാ​ക്കി മാ​റ്റാ​മെ​ന്നും അ​ല്ലെ​ങ്കി​ൽ മി​നി​ബാ​ർ ആ​ക്കാ​മെ​ന്നു​ള്ള അ​ഭി​പ്രാ​യ​ങ്ങ​ളും ഉ​യ​ർ​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.