ത​ല​സ്ഥാ​ന​ത്തെ മ​ധു​ര​മൂ​റും വി​ഭ​വ​ങ്ങ​ള്‍​ക്ക് ഒ​രു സ്വീ​ഡി​ഷ് ട​ച്ച്..! സ്വീ​ഡ​നി​ല്‍ ജ​നി​ച്ച് കേ​ര​ള​ത്തി​ല്‍ ചേ​ക്കേ​റി​യ ഷെ​ഫാ​യ ഇ​ന്‍​ഗ്രി​ഡി​ന്‍റെ മ​ക​ള്‍ നി​ത്യ​യാ​ണ് (29) വ​ഴു​ത​ക്കാ​ട് എം​പി ​അ​പ്പ​ന്‍ റോ​ഡി​ല്‍ "ക​സാ ബേ​ക്സ്' എ​ന്ന പേ​രി​ല്‍ സ്വീ​ഡി​ഷ് ബേ​ക്ക​റി ന​ട​ത്തി​വ​രു​ന്ന​ത്.

18 വ​ര്‍​ഷ​ത്തി​നു മു​മ്പാ​ണ് ഷെ​ഫാ​യ ത​ല​സ്ഥാ​ന​ത്ത് എ​ത്തു​ന്ന​ത്. ഇ​വ​ര്‍ ആ​രം​ഭി​ച്ച ക​ഫേ​യാ​യി​രു​ന്നു ക​സാ​ബി​യം​ഗ. 1991-ലാ​ണ് സ്വീ​ഡ​നി​ലെ പ്ര​ശ​സ്ത​മാ​യ ഹോ​ട്ട​ലി​ല്‍ ഷെ​ഫാ​യ ഇ​ന്‍​ഗ്രി​ഡ് കേ​ര​ള​ത്തി​ല്‍ അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​നെ​ത്തു​ന്ന​ത്.

യോ​ഗ​യോ​ട് അ​ഭി​നി​വേ​ശ​മു​ള്ള ഇ​ന്‍​ഗ്രി​ഡ് വ​ഴു​ത​ക്കാ​ട് സ്വ​ദേ​ശി​യും യോ​ഗ പ​രി​ശീ​ല​ക​നു​മാ​യ ശാ​ന്തി പ്ര​സാ​ദി​നെ പ​രി​ച​യ​പ്പെ​ട്ടു. പ​രി​ച​യം പി​ന്നീ​ട് പ്ര​ണ​യ​ത്തിനു വ​ഴി​മാ​റി. ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ഇ​രു​വ​രും വി​വാ​ഹി​ത​രു​മാ​യി.

ഭ​ക്ഷ​ണ​പ്രി​യ​നാ​യി​രു​ന്ന ശാ​ന്തി പ്ര​സാ​ദി​ന് ഇ​ന്‍​ഗ്രി​ഡ് സ്വീ​ഡ​ന്‍ കേ​ക്കു​ക​ള്‍ ത​യാ​റാ​ക്കി​ക്കൊ​ടു​ത്തു. അ​ന്നു കേ​ര​ള​ത്തി​ലെ അ​പൂ​ര്‍​വം ഇ​ട​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ് യൂ​റോ​പ്യ​ന്‍ വി​ഭ​വ​ങ്ങ​ള്‍ ല​ഭി​ച്ചി​രു​ന്ന​ത്.


2005-ലാ​ണ് ക​സാ​ബി​യം​ഗ ആ​രം​ഭി​ക്കു​ന്ന​ത്. 2010-ല്‍ ​ക​ഫേ പ്രവർത്തനം അവസാനിപ്പിച്ച് ഇ​ന്‍​ഗ്രി​ഡ് ഭ​ര്‍​ത്താ​വി​നും മ​ക​ള്‍ നി​ത്യ​ക്കും ഒ​പ്പം സ്വീ​ഡ​നി​ലേ​ക്ക് പ​റ​ന്നു. മൂ​ന്നു വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പാ​ണ് ത​ല​സ്ഥാ​ന​ത്ത് തിരിച്ചെത്തിയത്.

അ​തോ​ടെ അ​മ്മ പ​ക​ര്‍​ന്ന സ്വീ​ഡ​ന്‍​രു​ചി മ​ക​ള്‍ നി​ത്യ​യി​ലൂ​ടെ ത​ല​സ്ഥാ​ന​വാ​സി​ക​ള്‍​ക്ക് വീ​ണ്ടു​മെ​ത്തി. ഇ​ന്‍​ഗ്രി​ഡ് തു​ട​ങ്ങി​യ അ​തേ​യി​ട​ത്താ​ണ് നി​ത്യ സ്വീ​ഡി​ഷ് വി​ഭ​വ​ങ്ങ​ളൊ​രു​ക്കി ക​സാ ബേ​ക്സ് ആ​രം​ഭി​ച്ചത്. പ​ഴ​യ​പോ​ലെ ഡൈ​നിം​ഗ് സൗ​ക​ര്യം ഇ​പ്പോ​ള്‍ ഇ​വി​ടി​ല്ല. വാ​ട്സ് ആ​പ്പ്, ഇ​ന്‍​സ്റ്റ​ഗ്രാം എ​ന്നി​വ​യി​ലൂ​ടെ വി​ഭ​വ​ങ്ങ​ള്‍ ഓ​ര്‍​ഡ​ര്‍ ചെ​യ്യാം.

സ്വീ​ഡി​ഷ് സി​ന്ന​മ​ണ്‍ ബ​ണ്‍, റാ​സ്ബ​റി പൈ, ​ചോ​ക്ലേ​റ്റ് ചി​പ്പ് എ​ന്നി​വ​യ്ക്ക് 300 മു​ത​ല്‍ 1000 രൂ​പ വ​രെ​യാ​ണ് വി​ല. പ​ഴ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് പാ​ച​ക​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. നി​ത്യ​ക്ക് സ​ഹാ​യ​വു​മാ​യി സ​ഹോ​ദ​ര​ന്‍ ആ​രോ​ണും ഒ​പ്പ​മു​ണ്ട്.