ആ​ര്‍​ട്ടി​ഫി​ഷ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സി​ന്‍റെ കാ​ല​മാ​ണ​ല്ലൊ ഇ​ത്. എ​ങ്ങും എ​വി​ടെ​യും എ​ഐ​യു​ടെ സ​വി​ശേ​ഷ​ത വി​സ്മ​യം തീ​ര്‍​ക്കു​ന്നു. മ​ഹാ​ത്മാ​ ഗാ​ന്ധിയും മ​ദ​ര്‍ തെ​രേ​സ​യു​മൊ​ക്കെ സെ​ല്‍​ഫി​യെ​ടു​ത്താ​ല്‍ എ​ങ്ങ​നെ​യെ​ന്ന​ത് തീ​ര്‍​ത്ത് എ​ഐ സോ​ഷ്യ​ല്‍ മീ​ഡി​യ​യെ ഞെ​ട്ടി​ച്ചി​രു​ന്നു. ലോ​ക കോ​ടീ​ശ്വ​ര​ന്‍​മാ​ര്‍ പാ​വ​പ്പെ​ട്ട​വ​രാ​യാ​ല്‍ എ​ങ്ങ​നെ എ​ന്ന​തും എ​ഐ കാ​ട്ടി.

ഇ​പ്പോ​ഴി​താ ക്രി​ക്ക​റ്റ് ആ​രാ​ധ​ക​രു​ടെ​ പ്രി​യ​പ്പെ​ട്ട സ​ച്ചി​ന്‍ തെ​ണ്ടു​ല്‍​ക്ക​ര്‍, കോ​ഹ്‌​ലി​, ധോ​ണി​ എന്നിവരൊ​ക്കെ പ്രാ​യ​മാ​യാ​ല്‍ എ​ങ്ങ​നെ എ​ന്ന​താണ് എ​ഐ കാ​ട്ടു​ന്ന​ത്.

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ചി​ത്ര​ങ്ങ​ള്‍ മി​ഡ്ജോ​ര്‍​ണി പോ​ലു​ള്ള ആ​പ്പു​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് നി​ര്‍​മി​ച്ചി​ട്ടു​ള്ള​ത്. ചി​ത്ര​ത്തി​ല്‍ പ്രി​യ​താ​ര​ങ്ങ​ള്‍​ക്ക് സം​ഭ​വി​ച്ച മാ​റ്റം ആ​രാ​ധ​ക​രെ ആകെ അ​മ്പ​ര​പ്പി​ച്ചു.

ചി​ല​ര്‍ "കാ​ലം ഇ​വ​രി​ല്‍ ഇ​ങ്ങ​നെ ആ​യി​രി​ക്കും മാ​റ്റം വ​രു​ത്തു​ക' എ​ന്നെ​ഴു​തി​യ​പ്പോ​ള്‍ വേ​റെ ചി​ല​ര്‍ "ഇ​ത്ത​ര​ത്തി​ലാ​ക​ണം മാ​റ്റ​മെ​ന്ന് ഉ​റ​പ്പി​ല്ല' എ​ന്ന് കു​റി​ച്ചു. "ഏ​താ​യാ​ലും എ​ഐ​യു​ടെ നി​ഗ​മ​നം ശ​രി​യോ തെ​റ്റോ എ​ന്ന​ത് കാ​ലം തെ​ളി​യി​ക്കു​മെ​ന്ന്' വേ​റെ ചി​ല​രും കു​റി​ക്കു​ന്നു.