ട്രംപ് മുതല്‍ മസ്ക്വരെ ചേരിപ്രദേശത്ത്; ഒരു എഐ 'ദാരിദ്ര്യക്കാഴ്ച'
Monday, April 10, 2023 11:30 AM IST
സാങ്കേതിക വിദ്യയുടെ വളര്‍ച്ച മനുഷ്യരുടെ ജീവിതത്തിന്റെ സമസ്ത മേഖലയേയും മാറ്റിമറിച്ചു. എന്തിനേറെ നമ്മുടെ തോന്നലുകള്‍ക്ക് പോലും ഒരു "യാഥാര്‍ഥ്യം' അവ നല്കുന്ന കാലമാണിത്.
പ്രത്യേകിച്ച് ആര്‍ട്ടിഫിഷൽ ഇന്റലിജന്‍സിന്റെ വരവ് പുരോഗതിക്ക് വലിയൊരു മാനമാണ് സമ്മാനിക്കുന്നത്. അടുത്തിടെ മഹാത്മാ ഗാന്ധിയടക്കമുള്ളവരുടെ സെല്‍ഫി എഐ നിര്‍മിച്ചത് വലിയ ചര്‍ച്ചയായിരുന്നു.
ഇപ്പോഴിതാ മറ്റൊരു ഞെട്ടിക്കലാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ട്രെന്‍ഡ് സോഷ്യല്‍ മീഡിയയില്‍ നടത്തിയിരിക്കുന്നത്.ലോകത്തിലെ ഏറ്റവും ധനികരായ ആളുകള്‍ ദരിദ്രരാണെങ്കില്‍ എങ്ങനെ കാണപ്പെടുമെന്ന കാര്യമാണ് ഗോകുല്‍ പിള്ള എന്ന ഇന്‍സ്റ്റഗ്രാം ഉപയോക്താവ് നമുക്ക് കാട്ടിത്തരുന്നത്.
ഇദ്ദേഹം പങ്കുവച്ച ചിത്രങ്ങളില്‍ ഡോണാള്‍ഡ് ട്രംപ്, ബില്‍ ഗേറ്റ്സ്, മുകേഷ് അംബാനി, മാര്‍ക്ക് സക്കര്‍ബര്‍ഗ്, വാറന്‍ ബഫറ്റ്, ജെഫ് ബെസോസ്, എലോണ്‍ മസ്ക് എന്നിവരൊക്കെ ചേരി പ്രദേശത്തായി ദരിദ്രരായി നില്‍ക്കുന്നതാണുള്ളത്. സംഭവം കാഴ്ചക്കാരെ ഞെട്ടിച്ചു.
രസകരമായ കമന്റുകള്‍ ഇതിന് ലഭിച്ചു. "എന്തൊരു ഭ്രാന്തമായ ആശയം' എന്നാണൊരാള്‍ കുറിച്ചത്. "ദരിദ്രനായിരിക്കുമ്പോഴും സമ്പന്നനായി കാണപ്പെടുന്നത് എലോണ്‍ മസ്ക് മാത്രമാണ്' എന്നാണ് വേറൊരാള് കുറിച്ചത്.