എഐ കാലം; വൈറലായി സെല്‍ഫി എടുക്കുന്ന മൃഗങ്ങളുടെ ചിത്രങ്ങള്‍
Tuesday, April 4, 2023 3:49 PM IST
ആര്‍ട്ടിഫിഷ്യല്‍ ഇന്‍ലിജന്‍സ് എന്ന യന്ത്രബുദ്ധിയുടെ വരവോടെ നിരവധി അദ്ഭുതപ്പെടുത്തുന്ന മാറ്റങ്ങളാണ് നമുക്കിടയിലുണ്ടാകുന്നത്. സോഷ്യല്‍ മീഡിയയില്‍ നിരവധി വേറിട്ട കാഴ്ചകളാണ് ഇവയൊരുക്കുന്നത്.
അടുത്തിടെ പ്രമുഖരുടെ സെല്‍ഫികള്‍ നെറ്റിസണില്‍ തരംഗമായി മാറിയിരുന്നു. മഹാത്മാ ഗാന്ധിയും ബി.ആർ. അംബേദ്കറും മദര്‍ തെരേസയും ഒക്കെ സെല്ഫിയെടുത്താല് എങ്ങനെ എന്നായിരുന്നു ആ ചിത്രങ്ങള്‍ പറഞ്ഞത്.
ഇപ്പോഴിതാ മൃഗങ്ങള്‍ സെല്ഫിയെടുത്താല് എങ്ങനെ എന്നതാണ് സോഷ്യല്‍ മീഡിയയിലെ പുതിയ ട്രെന്‍ഡിംഗ്. എഐ പ്ലാറ്റഫോമായ മിഡ്ജേര്‍ണി സൃഷ്ടിച്ച ചിത്രങ്ങള്‍ ആര്‍ട്ടിസ്റ്റ് ജ്യോ ജോണ്‍ മുള്ളൂറാണ് തന്റെ ഇന്‍സ്റ്റഗ്രമില്‍ പങ്കുവച്ചിട്ടുള്ളത്.
നായ്ക്കള്‍, പൂച്ചകള്‍, ഡോള്‍ഫിനുകള്‍, കുരങ്ങുകള്‍, കുതിരകള്‍, മീര്‍കാറ്റുകള്‍, അണ്ണാന്, താറാവ് തുടങ്ങിയ മൃഗങ്ങളുടെ മനോഹരമായ ചിത്രങ്ങളാണ് അദ്ദേഹം പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മറ്റൊരു പോസ്റ്റില്‍, കരടികള്‍, സിംഹങ്ങള്‍, ജിറാഫുകള്‍, ഒട്ടകങ്ങള്‍, മുയലുകള്‍ എന്നിവ സെല്‍ഫി എടുക്കുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കിട്ടിട്ടുണ്ട്. ഫെബ്രുവരിയില്‍ പങ്കുവച്ച ഈ ചിത്രങ്ങള്‍ നിലവില്‍ വൈറലാണ്.
നിരവധി കമന്റുകളും ഇവയ്ക്ക് ലഭിക്കുന്നുണ്ട്. "ആ സെല്‍ഫികള്‍ ഏറെ ഹൃദ്യമാണ്' എന്നാണൊരാള്‍ കുറിച്ചത്.