ദളപതിയെ കാണണമെന്ന് വാശിപിടിച്ച് കുഞ്ഞ് ആരാധിക; സകലരേയും ഞെട്ടിച്ച് വിജയ്
Friday, March 31, 2023 5:08 PM IST
വിജയ് ഏറെ ആരാധകര്‍ ഉള്ള ഒരു നടനാണല്ലൊ. ഇന്ത്യയിലും പുറത്തുമുള്ള ആരാധകര്‍ ഇദ്ദേഹത്തെ ദളപതി എന്നാണ് സ്നേഹപൂര്‍വം വിശേഷിപ്പിക്കാറുള്ളത്. ഹിറ്റുകളുടെ ഉറ്റ തോഴനായ ഇദ്ദേഹത്തിന് കുഞ്ഞ് ആരാധകരും ഒരുപാടുണ്ട്.
ഇപ്പോഴിതാ ഇദ്ദേഹത്തിന്റെ പുതിയ ചിത്രമായ ലിയോ ആണ് ചലച്ചിത്ര മേഖലയിലെ വലിയ ചര്‍ച്ച.
അടുത്തിടെ ഇദ്ദേഹത്തിന്റെ കടുത്ത ആരാധികയായ ഒരു കൊച്ചുപെണ്‍കുട്ടി ചെന്നൈയിലെ പല്ലാവരത്തുള്ള തന്റെ വീട് സന്ദര്‍ശിക്കാന്‍ വീഡിയോയിലൂടെ വിജയിയോട് അഭ്യര്‍ഥിച്ചത് വലിയ വാര്‍ത്തയായിരുന്നു. ആ വീഡിയോയില്‍ വിജയ് വലിയ താരമാണെന്നും അങ്ങനെയൊന്നും അദ്ദേഹം എത്തില്ലെന്നും കുട്ടിയുടെ അമ്മ പറയുന്നത് കേള്‍ക്കാം.
എന്നാല്‍ താരത്തെ കാണണമെന്നും പറഞ്ഞ് കുട്ടി കരയുകയാണ്. ഏതായലും ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ എത്തിയതോടെ വിജയ് ആരാധകര്‍ ധാരാളമായി ഷെയര്‍ ചെയ്തു. ഒടുവില്‍ വിജയുടെ പക്കലും ഈ സംഭവമെത്തി.
ഇന്ന് പുറത്ത് വന്ന ഒരു വീഡിയോ ഏവരേയും ഒന്നുഞെട്ടിച്ചു. കാരണം വിജയ് ഈ കുട്ടിയുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഈ കുട്ടി ഒരു കാര്‍ ഡ്രൈവറുടെ മകളാണ്. വിജയ് ഈ കുടുംബത്തോട് മുഴുവന്‍ സംസാരിക്കുന്നുണ്ട്.
ഒടുവില്‍ ഈ കുട്ടിക്ക് വിജയ് ചുംബനവും നല്കുന്നു. സംഭവം വൈറലായതോടെ നിരവധിപേര്‍ വിജയിയെ അഭിനന്ദിച്ച് രംഗത്തെത്തി.