പ്രണയത്തിനും ഇന്‍ഷുറന്‍സ്; ഹൃദയംതകര്‍ന്ന കാമുകന് ലഭിച്ചത് 25,000 രൂപ
Tuesday, March 21, 2023 2:18 PM IST
പലതരത്തിലുള്ള ഇന്‍ഷുറന്‍സുകളെക്കുറിച്ച് നമ്മള് കേട്ടിരിക്കുമല്ലൊ. അവയില്‍ വാഹന ഇന്‍ഷുറന്‍സും ആരോഗ്യ ഇന്‍ഷുറന്‍സും ലൈഫ് ഇന്‍ഷുറന്‍സും മിക്കവരും കേട്ടിരിക്കുമല്ലൊ. എന്നാല്‍ പ്രണയത്തിന്റെ പേരില്‍ ഒരു ഇന്‍ഷുറന്‍സ് എന്നത് ആരും കേള്‍ക്കാനിടയില്ല
അത്തരത്തിലൊന്നാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പ്രതീക് ആര്യന് എന്ന യുവാവ് പങ്കുവെച്ച ട്വീറ്റ് ആണ് ചര്‍ച്ചയ്ക്ക് ആധാരം.
പ്രതീകിന് ഒരു പ്രണയമുണ്ടായിരുന്നത്രെ. അത് അടുത്തിടെ തകര്‍ന്നുപോയി. കാമുകി പിന്മാറിയത് നിമിത്തമാണ് പ്രണയ പരാജയമുണ്ടായത്.
എന്നാല്‍ പ്രണയം തുടങ്ങിയ സമയത്ത് പ്രതീകും കാമുകിയും ചേര്‍ന്ന് ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങിയിരുന്നു. ഇരുവരും എല്ലാമാസവും 500 രൂപ ഇതില്‍ നിക്ഷേപിക്കുകയും ചെയ്തു. "ഹാര്‍ട്ട് ബ്രേക്ക് ഇന്‍ഷുറന്‍സ് ഫണ്ട്' എന്നായിരുന്നു ഇവര്‍ ഇതിനിട്ടപേര്.
പ്രണയ ബന്ധത്തില്‍ വഞ്ചിക്കപ്പെടുന്നവര്‍ക്ക് ആ പണം മുഴുവനായി എടുക്കാം എന്നായിരുന്നു ഇരുവരും തമ്മിലുള്ള ധാരണ. അതിന്‍പ്രകാരം കാമുകി ചതിച്ചതോടെ പ്രതീകിന് 25,000 രൂപ ലഭിക്കുകയായിരുന്നു.
സംഭവം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. നിരവധി അഭിപ്രായങ്ങളും വിഷയത്തിലുണ്ടായി. "എല്ലാവരും ഇത് മാതൃകയാക്കിയാല്‍ പ്രതികാരം ചെയ്യാനിറങ്ങുന്നത് ഒഴിവാക്കാം' എന്നാണൊരു ഉപയോക്താവ് കുറിച്ചത്.