തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച് പുറത്തിറങ്ങുന്ന ട്രോളുകള്‍ക്കാണ് ആരാധകരേറെ.സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം നിരവധി പോസ്റ്റുകളാണ്
വൈറലായിരിക്കുന്നത്.



സെഞ്ച്വറിയില്ല ഇഞ്ച്വറിയാണ് , ജൂണ്‍ മൂന്നിന് ശേഷം തിങ്കള്‍ മുതല്‍ വെള്ളി വരെ ഡോക്ടറുടെ സേവനം ആശുപത്രിയില്‍ ലഭ്യമാണ് തുടങ്ങി നിരവധി രസകരമായ ട്രോളുകളാണ് വന്നുകൊണ്ടിരിക്കുന്നത്.




തൃക്കാക്കര തിരിച്ചു പിടിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസംഗത്തെയും വെറുതെ വിട്ടില്ല. തൃക്കാക്കര എന്നെഴുതിയ ഒരു ബോര്‍ഡ് പിണറായി വിജയനും ജോ ജോസഫും തല തിരിച്ചു പിടിച്ചുകൊണ്ട് നിൽക്കുന്നതാണ് ട്രോള്‍ ചെയ്തത്. രോഗികള്‍ക്ക് അവരുടെ ഡോക്ടറെ തിരിച്ചു നല്‍കി തുടങ്ങിയ രസരമായ കമന്‍റുകളുമുണ്ട് .