പൂന്പാറ്റയെ വരെ തിന്നാം; മൃഗ സ്നേഹം കൊണ്ടു ചെയ്യുന്നതാ, പക്ഷേ, ആശയവും പ്രവൃത്തിയും അങ്ങു ചേരുന്നില്ലല്ലോയെന്ന് കമന്റ്
Wednesday, April 2, 2025 4:42 PM IST
ചിത്രശലഭങ്ങൾ, ജെല്ലിഫിഷ്, ലാംബ് ബ്രെയിൻ മൂസ് ഇതൊക്കെ എന്താണെല്ലന്നേ? പ്രശസ്തമായ ഒരു റസ്റ്ററന്റിലെ മെനുവിലുള്ളതാണ് ഇതൊക്കെ. ആൽക്കെമിസ്റ്റ് എന്നാണ് റസ്റ്ററന്റിന്റെ പേര്. കോപ്പൻഹേഗനിലാണ് റസ്റ്റന്റ് സ്ഥിതി ചെയ്യുന്നത്.
അവിടുത്തെ പ്രശസ്തനായ ഒരു ഷെഫ് റാസ്മസ് മങ്കാണ് 50 കോഴ്സിന്റെ പ്രശസ്തമായ മെനു തയാറാക്കിയിരിക്കുന്നത്. ഇത് വെറും മെനുവല്ല. ഈ 50 വിഭവങ്ങൾകഴിച്ചു തീർക്കാൻ വേണ്ടത് ഏകദേശം അഞ്ച് മണിക്കൂറാണ്. ചെലവേ 60,000 രൂപയും.
മൃഗങ്ങൾക്കും പക്ഷികൾക്കും നേരെയുള്ള ക്രൂരത, കാലാവസ്ഥ മാറ്റം എന്നിങ്ങനെ ചില ആഗോള പ്രശ്നങ്ങൾ ജനശ്രദ്ധയിലേക്കു കൊണ്ടുവരികയാണ് ഈ റസ്റ്ററന്റിന്റെയും ഇവിടുത്തെ മെനുവിന്റെയും ലക്ഷ്യം.
കോഴിക്കാൽ വിളന്പാൻ കോഴിക്കൂട് പോലെ ഒരു പശ്ചാത്തലം. ഭക്ഷ്യയോഗ്യമായ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ മത്സ്യം. പന്നി, ആട് എന്നിവയുടെ ശീതികരിച്ച രക്തത്തിലുണ്ടാക്കുന്ന പലഹാരങ്ങൾ തുടങ്ങിയ വിഭവങ്ങളൊക്കെ ഇവിടെയുണ്ട്. പക്ഷേ, ആശയവും പ്രവൃത്തിയും വൈരുധ്യമാണെന്ന ആക്ഷേപം റസ്റ്ററന്റിനെതിരെ ഉയരുന്നുണ്ട് എന്നുള്ളതാണ് മറ്റൊരു കാര്യം.