രാവിലെ അവിടെ വൈകിട്ട് ഇവിടെ; ഒരു ദിവസം രണ്ടു കല്യാണം കഴിച്ച് യുവാവ്
Wednesday, March 26, 2025 4:36 PM IST
കാമുകിയെ ഉപേക്ഷിക്കാനും വയ്യ. വീട്ടുകാരെ നിരാശപ്പടുത്താനും വയ്യ. എന്തു ചെയ്യും യുവാവ് അവസാനം ഒരു തീരുമാനം എടുത്തു. ഗോരഖ്പൂരിലെ ഹാർപൂർ ബുധാത് പ്രദേശത്ത് നിന്നുള്ള ഒരു യുവാവാണ് രാവിലെ ഒരു യുവതിയേയും വൈകുന്നേരം മറ്റൊരു യുവതിയേയും വിവാഹം കഴിച്ചത്.
രാവിലെ വിവാഹം കഴിച്ച പെൺകുട്ടിയുമായി ഇയാൾ നാല് വർഷമായി പ്രണയത്തിലായിരുന്നു. ആ പെൺകുട്ടിയെ രാവിലെ വിവാഹം കഴിച്ചു. വൈകുന്നേരം കുടുംബം കണ്ടെത്തിയ പെൺകുട്ടിയേയും വിവാഹം ചെയ്തു.
രാത്രിയിലെ വിവാഹത്തെക്കുറിച്ചറിഞ്ഞ് രാവിലെ വിവാഹം കഴിച്ച പെൺ കുട്ടി പൊലീസിൽ പരാതി നൽകയതോടെയാണ് സംഭവങ്ങൾ പുറംലോകമറിഞ്ഞത്. യുവാവുമായി നാല് വർഷമായി പ്രണയത്തിലായിരുന്ന യുവതി രണ്ട് തവണ അബോർഷൻ ചെയ്യേണ്ടി വന്നു. വീണ്ടും ഗർഭിണിയായപ്പോൾ ഒരു നഴ്സിംഗ് ഹോമിലേക്ക് പെൺകുട്ടിയെകൂട്ടിക്കൊണ്ടു പോയ യുവാവ് പ്രസവശേഷം കുഞ്ഞിനെ ആശുപത്രിയിലെ ഒരു നഴ്സിന് നൽകിയെന്നും യുവതി പറഞ്ഞു.
യുവാവിന്റെ വീട്ടുകാർ മറ്റൊരു സ്ത്രീയുമായി അയാളുടെ വിവാഹം ഉറപ്പിച്ചിരുന്നത് അറിഞ്ഞപ്പോൾ അവൾക്ക് ദേഷ്യം വന്നു. അവനെ ചോദ്യം ചെയ്തപ്പോൾ, കോർട്ട് മാര്യേജ് ആണെങ്കിൽ തങ്ങളുടെ ബന്ധം വീട്ടുകാർ അംഗീകരിക്കും എന്ന് ഇയാൾ യുവതിക്ക് വാക്ക് നൽകി. എന്നാൽ, വീട്ടുകാർ അയാളുടെ വിവാഹം നിശ്ചയിച്ച അതേ തീയതിയാവും അയാൾ തന്നെയും വിവാഹം കഴിക്കുക എന്ന് യുവതിക്ക് അറിയില്ലായിരുന്നു.
രാവിലെ യുവാവ് ക്ഷേത്രത്തിൽ വെച്ചാണ് യുവതിയെ വിവാഹം ചെയ്തത്. രാത്രിയിൽ വീട്ടുകാർ തീരുമാനിച്ച പ്രകാരംപരന്പരാഗത രീതിയിലായിരുന്നു വിവാഹം. രാത്രി വീട്ടിലെത്തിയ ആദ്യം വിവാഹം കഴിച്ച പെൺകുട്ടിയെ രാത്രി ഭർത്താവിന്റെ വീട്ടിലെത്തിയപ്പോൾ ബന്ധുക്കൾ ഇറക്കി വിട്ടെന്നും അപമാനിച്ചുവെന്നും പൊലീലിനു നൽകിയ പരാതിയിൽ പറയുന്നു.