കൂട്ടുകാരിയുടെ കല്യാണത്തിനു പങ്കെടുക്കാൻ വേണ്ടത് വെറും 80,000 രൂപ; അയ്യോ ഞാനില്ലേ
Tuesday, March 25, 2025 2:56 PM IST
തന്റെ ഉറ്റ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ 1,000 യുഎസ് ഡോളറിൽ കൂടുതൽ (80,000 രൂപയിൽ കൂടുതൽ) ചെലവഴിക്കേണ്ടിവരുമെന്ന് അറിഞ്ഞതിനെത്തുടർന്ന് കല്യാണത്തിൽ പങ്കെടുക്കുന്നില്ലെന്നു തീരുമാനിച്ച് ഒരു സ്ത്രീ.
യുവതിയുടെ ദീർഘകാല സുഹൃത്താണ് മേഗൻ അവളുടെ വിവാഹത്തിന് വധുവിന്റെ തോഴിയായിനൽക്കാമോയെന്നു ചോദിച്ചിരുന്നു. അതു കേട്ടപ്പോഴെ താൻ ആവേശഭരിതയായിരുന്നുവെന്നും റെഡിറ്റിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
പക്ഷേ, ആ ആവേശത്തിന് അധികം ആയുസുണ്ടായിരുന്നില്ല. കാരണം ഓരോ തോഴിമാർക്കും എന്തൊക്കെ ആവശ്യമാണെന്നും അതിനെത്ര ചെലവാകുമെന്നുമുള്ള ഇമെയിൽ ലഭിച്ചതോടെ അവളാകെ തകർന്നു.
മേഗനാണ് ഓരോ തോഴിമാർക്കും അവർക്കു ചെലവാകുന്ന തുകയുടെ കണക്കുൾപ്പെടെയുള്ള സ്പ്രെഡ്ഷീറ്റ് അയച്ചത്. വധുവിന്റെ തോഴിമാർക്കുള്ള വസ്ത്രം, മുടി, മേക്കപ്പ്, വധുവിനുള്ള സമ്മാനം, ബാച്ചിലർ പാർട്ടിക്കുള്ള ഡെപ്പോസിറ്റ്, മറ്റ് ചെലവുകൾക്കുള്ള തുക എന്നിവയുൾപ്പെടെ പ്രതീക്ഷിക്കുന്ന ചെലവുകൾ വിവരിക്കുന്ന ഒരു സ്പ്രെഡ്ഷീറ്റ് മേഗൻ ഇമെയിലിൽ ഉൾപ്പെടുത്തിയിരുന്നു.
ഇമെയിൽ ലഭിച്ചതിനുശേഷം, പ്രതീക്ഷിച്ച ചെലവ് തന്റെ സാമ്പത്തിക ശേഷിക്ക് വളരെ മുകളിലാണെന്നു വിശദീകരിച്ചുകൊണ്ട് സ്ത്രീ മേഗന് തിരിച്ചു മറുപടി അയച്ചു. മറുപടി ലഭിച്ചുവെങ്കിലും മേഗൻ തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു, ഇന്നത്തെ വിവാഹങ്ങൾക്ക് അത്തരം ചെലവുകൾ സാധാരണമാണെന്ന് അവൾ പറഞ്ഞു. "എല്ലാം പെർഫെക്റ്റ് ആണെന്ന് ഉറപ്പാക്കാൻ ഞാൻ ശ്രമിക്കുകയാണ്, ഈ ചെലവുകൾ ആവശ്യമാണ്," ഇത്രയും തുക ചെലഴിച്ച് എന്റെ വിവാഹത്തിൽ പങ്കെടുക്കാൻ നിനക്ക് കഴിയില്ലായിരിക്കാം. അത് എനിക്ക് മനസിലാകും, പക്ഷേ എന്റെ പ്ലാനുകൾ മാറ്റാൻ എനിക്കു കഴിയില്ല.
എന്തായാലും യുവതിയുടെ അനുഭവം റെഡിറ്റിൽ ഒരു ചർച്ചയ്ക്കു കാരണമായി. വിവാഹദിനത്തിൽ വധുവിന്റെ തോഴിമാർക്കും വിവാഹത്തിൽ പങ്കെടുക്കുന്നവർക്കുമുള്ള ചെലവുകൾ ഈയിടെയായി വർധിച്ചുവരുന്നുണ്ടെന്നും അത് സാമ്പത്തിക സമ്മർദ്ദമുണ്ടാക്കുന്നുണ്ടെന്നും പലരും അഭിപ്രായപ്പെട്ടു.
"അവൾക്ക് 50 ഡോളറിന്റെ ആമസോൺ ഗിഫ്റ്റ് കാർഡ് അയച്ച് ആശംസകളും സന്തോഷകരമായ ദാമ്പത്യവും ആശംസിക്കുക,' എന്നായിരുന്നു ഒരു കമന്റ്. "നിങ്ങളുടെ ബ്രെസ്റ്റ് ഫ്രണ്ട് ഒരു ബ്രൈഡ്സില്ലയാണ്. അവൾ ശരിക്കും നിങ്ങളുടെ കൂട്ടുകാരി ആണെങ്കിൽ അവൾ നിങ്ങളിൽ നിന്നും മറ്റുള്ളവരിൽ നിന്നും ആവശ്യപ്പെടുന്ന തുക വളരെ കൂടുതലാണെന്ന് അവൾക്ക് മനസ്സിലാകും. അവളുടെ വിവാഹത്തിൽ പങ്കെടുക്കാൻ അവൾ നിങ്ങളോടും മറ്റുള്ളവരോടും ഏകദേശം 1,100 ഡോളർ നൽകണമെന്ന് ആവശ്യപ്പെടുന്നു. അവൾ സുഹൃത്തല്ല, നിങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുക.' എന്നായിരുന്നു മറ്റൊരാൾ അഭിപ്രായപ്പെട്ടത്.