പകുതി പൊളിച്ച സ്നിക്കേഴ്സ് കവർ പോലെ ഒരു ശവപ്പെട്ടി; ചോക്ലേറ്റ് പ്രേമിക്ക് ഇതിൽ പരം എന്തു വേണം
Monday, March 24, 2025 4:25 PM IST
പോൾ ബ്രൂമിന് ചോക്ലേറ്റ് ഭയങ്കര ഇഷ്ടമാണ്. എത്ര കിട്ടിയാലും കഴിക്കും.ഈ ചോക്ലേറ്റ് പ്രേമം അവസാനിപ്പിച്ച് എങ്ങനെ ഈ ലോകം വിട്ടു പോകും. പോളിന് അത് സങ്കടകരമാണ്. അവസാനം പോൾ ഒരു പരിഹാരം കണ്ടു.
മരണ ശേഷം തന്നെ സംസ്കരിക്കുന്പോൾ സ്നിക്കേഴ്സ് തീമുള്ള ഒരു ശവപ്പെട്ടിയിൽ തന്നെ സംസ്കരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആ ആഗ്രഹം സാധിച്ചുകൊടുത്തിരിക്കുകയാണ് കുടുംബാംഗങ്ങൾ. കെയർ അസിസ്റ്റന്റായിരുന്നു ഈ ബ്രിട്ടീഷ്പൗരൻ.
പോൾ ഇടയ്ക്കൊക്കെ സ്നിക്കേഴ്സ് ചോക്ലേറ്റ് പാക്കറ്റിനു സമാനമായ ശവപ്പെട്ടിയിൽ തന്നെ സംസ്കരിക്കണമെന്ന് അദ്ദേഹം പറയുമായിരുന്നു. വലിയതമാശക്കാരനായഅദ്ദേഹം പറഞ്ഞ കാര്യം ആദ്യം തമാശയായിട്ടാണ് അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും കരുതിയിരുന്നത്.
പക്ഷേ, മരണശേഷം അദ്ദേഹത്തിന്റെ വിൽപത്രം കണ്ടതാണ് വഴിത്തിരിവായത്. കാരണം അതിലും അദ്ദേഹം തന്റെ ആഗ്രഹം എഴുതി വെച്ചിരുന്നു. അതോടെ അദ്ദേഹത്തിന്റെ ആഗ്രഹം സഫലമാക്കാൻ അവർതീരുമാനിച്ചു. പകുതി പൊളിച്ച സ്നിക്കേഴ്സ് ബാർ പോലെ തോന്നിപ്പിക്കുന്ന ഒരു ശവപ്പെട്ടിയാണ് പോൾ ബ്രൂമിനായി അവർ ഒരുക്കിയത്.
സൗത്ത് ലണ്ടനിൽ നിന്നുള്ള ബ്രൂം ഫുട്ബോൾ ക്ലബ്ബിന്റെ കടുത്ത ആരാധകനായിരുന്നതിനാൽ, ശവപ്പെട്ടിയിൽ ക്രിസ്റ്റൽ പാലസ് എഫ്സിയുടെ ലോഗോയും ഉൾപ്പെടുത്തിയിരുന്നു.