നായയെ വിമാനത്തിൽ കയറ്റിയില്ല; വിമാനത്താവളത്തിലെ ശുചിമുറിയിൽ മുക്കിക്കൊന്നു
Saturday, March 22, 2025 2:28 PM IST
അരുമ മൃഗങ്ങളെയും കൊണ്ട് വിമാനത്തിൽ യാത്ര ചെയ്യുന്നവരുടെ വാർത്തകളും ചിത്രങ്ങളുമൊക്കെ പുറത്തു വരാറുണ്ട്. പക്ഷേ, ഫ്ലോറിഡയിലെ വിമാനത്താവളത്തിൽ സംഭവിച്ച കാര്യം അത്ര രസകരമല്ല. ഒരു യുവതി തന്റെ വളർത്തുനായയെകൊണ്ട് വിമാനത്തിൽ കയറാനെത്തി. പക്ഷേ, അധികൃതർ ഇത് തടഞ്ഞു. യുവതി പിന്നെ ഒന്നും ആലോചിക്കാതെ വിമാനത്താവളത്തിലെ ശുചിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ നായയെ മുക്കിക്കൊന്നു. മണികൺട്രോളിന്റേതാണ് ഈ റിപ്പോർട്ട്.
റിപ്പോർട്ട് പ്രകാരം, മൃഗങ്ങളെ പീഡിപ്പിച്ചുവെന്ന കുറ്റത്തിന് മാർച്ച് 21 ന് ലേക്ക് കൗണ്ടിയിൽ വെച്ച് സ്ത്രീയെ അറസ്റ്റ് ചെയ്തു. പിന്നീട് 5,000 ഡോളർ ജാമ്യത്തിൽ അവർ പുറത്തിറങ്ങി. "ഈ പ്രവൃത്തി മനഃപൂർവമായിരുന്നു, അത് മൃഗത്തിന്റെ ക്രൂരവും അനാവശ്യവുമായ മരണത്തിന് കാരണമായി," ഒർലാൻഡോ പോലീസ് ഡിപ്പാർട്ട്മെന്റ് സ്ത്രീയുടെ അറസ്റ്റുമായി ബന്ധപ്പെട്ട സത്യവാങ്മൂലത്തിൽ ഇങ്ങനെയാണ് പറയുന്നത്.
ഡിസംബറിലായിരുന്നുസംഭവം നടന്നത്. ഒർലാൻഡോ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കുളിമുറിയിലെ ഒരു മാലിന്യ സഞ്ചിയിൽ നിന്നാണ് ടൈവിൻ എന്ന 9 വയസ്സുള്ള ഷ്നോസറിർ ഇനത്തിൽപ്പെട്ട നായയുടെ മൃതദേഹം ഒരു ക്ലീനറാണ് കണ്ടെത്തിയത്. ഇതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
ഒരു സ്ത്രീ തറയിൽ നിന്ന് വെള്ളവും നായയുടെ ഭക്ഷണവും വൃത്തിയാക്കുന്നത് അയാൾ നേരത്തെ കണ്ടിരുന്നു. പിന്നീട്, അയാൾ കുളിമുറിയിലേക്ക് തിരിച്ചെത്തിയപ്പോൾ, ചവറ്റുകുട്ടയിൽ നായയുടെ ശരീരം കണ്ടെത്തി. അതോടൊപ്പം ഒരു കമ്പാനിയൻ വെസ്റ്റ്, കോളർ, റാബിസ് ടാഗ്, ഒരു നായയുടെ യാത്രാ ബാഗ്, സ്ത്രീയുടെ പേരും ഫോൺ നമ്പറും എഴുതിയ അസ്ഥി ആകൃതിയിലുള്ള ഒരു നായ ടാഗ്
മാത്രമല്ല, ലാറ്റം എയർലൈൻസിലെ ഒരു ഏജന്റിനോട് സ്ത്രീ തന്റെ വളർത്തുമൃഗത്തെ വലിച്ചിഴച്ച് സംസാരിക്കുന്നത് വിമാനത്താവളത്തിലെ നിരീക്ഷണ ക്യാമറകളിൽ കണ്ടെത്തി. കുറച്ച് മിനിറ്റുകൾക്ക് ശേഷം, ടൈവിനൊപ്പം കുളിമുറിയിൽ പ്രവേശിക്കുന്നതും 20 മിനിറ്റിനുള്ളിൽ നായയില്ലാതെ പുറത്തുകടക്കുന്നതും കാമറയിൽ വ്യക്തമാണ്.
രേഖകൾ അപൂർണമായതിനാൽ വളർത്തുമൃഗത്തോടൊപ്പം വിമാനത്തിൽ കയറാൻ അവൾക്ക് അനുമതി നിഷേധിച്ചിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. യുഎസ് കൃഷി വകുപ്പിന്റെ അഭിപ്രായത്തിൽ, യുഎസിൽ നിന്ന് കൊളംബിയയിലേക്ക് യാത്ര ചെയ്യുന്ന നായ്ക്കൾക്ക് റാബിസ് വാക്സിനേഷൻ സർട്ടിഫിക്കറ്റും മൃഗഡോക്ടർ നൽകുന്ന ആരോഗ്യ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം