ആരുടെയും മനം മയക്കും ഈ സുന്ദരി; വൈറലായി കുംഭമേളയിലെ ഈ മാല വിൽപനക്കാരി
Saturday, January 18, 2025 11:48 AM IST
മഹാകുംഭമേളയ്ക്കിടെ മാല വിൽക്കാനെത്തിയ പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ സ്റ്റാറായി മാറിയിരിക്കുന്നത്. ഈ കൊച്ചു സുന്ദരിയുടെ ചിത്രങ്ങൾ എടുക്കാനും വീഡിയോ പകർത്താനും സെൽഫിക്കും ഒക്കെയായി നിരവധി ആളുകളാണ് അവളുടെ അടുത്തേക്ക് വരുന്നത്.
മണലിന്റെ നിറമാണ് അവൾക്ക്. അലസമായി പിന്നിയിട്ട മുടിയിഴകൾ കാറ്റത്ത് പാറിപ്പറക്കുന്നത് അവളുടെ മാറ്റ് കൂട്ടുന്നു. അതിലെല്ലാം ഉപരി ചാര നിറമുള്ള കണ്ണുകളാണ് ഏറ്റവും ആകർഷണീയമായത്. അവളുടെ കഴുത്തിൽ നിറയെ വിവിധ തരത്തിലുള്ള മാലകൾ കാണാം. ഒപ്പം വിൽക്കാനെടുത്തിരിക്കുന്ന മാലകൾ അവളുടെ കൈനിറയെ തൂക്കിയിട്ടിട്ടുണ്ട്.
പെൺകുട്ടിയുടെ വീഡിയോ നിമിഷങ്ങൾക്കുള്ളിലാണ് വൈറലായത്. നിരവധി ആളുകൾ വീഡിയയോയ്ക്ക കമന്റുമായി എത്തി. എന്തൊരു മനോഹരമായ കണ്ണുകൾ എന്നാണ് ചിലർ കമന്റ് നൽകിയിരിക്കുന്നത്. എത്ര സുന്ദരിയാണവൾ എന്ന് കമന്റ് നൽകിയവരും ഉണ്ട്.