"ലെജന്‍ഡറി ഗ്ലാമ്മ'; സാംബിയയില്‍ നിന്നുള്ള മുത്തശ്ശി ആഗോള ഫാഷന്‍ ഐക്കണ്‍
Thursday, November 21, 2024 12:12 PM IST
വയോധികയാകും വരെ ഒരു സാധാരണ ജീവിതമാണ് സാംബിയയില്‍ നിന്നുള്ള മാര്‍ഗരറ്റ് ചോള നയിച്ചത്. എന്നാല്‍ ഇന്നിപ്പോള്‍ സ്ഥിതി അതല്ല. സാംബിയയിലെ ഒരു ഗ്രാമത്തില്‍ നിന്നും ആഗോള ഫാഷന്‍ ഐക്കണായി മാറിയിരിക്കുകയാണ് അവര്‍.
സമൂഹ മാധ്യമങ്ങളില്‍ ലക്ഷക്കണക്കിനാളുകള്‍ ആണ് ഈ 85 വയസുകാരിയെ പിന്തുടരുന്നത്. ഈ മാറ്റത്തിന് കാരണം മാര്‍ഗരറ്റിന്റെ ചെറുമകള്‍ ഡയാന കൂംബയാണ്. ന്യൂയോര്‍ക്ക് സിറ്റിയില്‍ താമസമാക്കിയ ഡയാന സാംബിയയില്‍ സന്ദര്‍ശിച്ചതോടെയാണ് ഇക്കാര്യങ്ങളുടെ തുടക്കം.
ഫാഷനിസ്റ്റ് കൂടിയായ കൊച്ചുമകള്‍ മുത്തശ്ശിയെ അണിയിച്ചൊരുക്കി. "ലെജന്‍ഡറി ഗ്ലാമ്മ' എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഈ അണിയിച്ചൊരുക്കല്‍ ലോകത്തിന് മുന്നിലെത്തിച്ചു. വൈകാതെ ഇത് "ഗ്രാനി സീരീസ്' ആയി മാറി. ഈ മുത്തിശ്ശിയുടെ വസ്ത്രധാരണ സെഷനുകള്‍ ലോകമെമ്പാടും ഹിറ്റായി. മാര്‍ഗരറ്റ് ചോളയെ 1,05,000ല്‍ പരം നെറ്റിസണ്‍സ് പിന്തുടരാന് തുടങ്ങി.
പരിചയസമ്പന്നനായ ഒരു പ്രഫഷണലിന്റെ ആത്മവിശ്വാസം പ്രകടമാക്കിക്കൊണ്ട് മുത്തശ്ശി ഇപ്പോള്‍ അതുല്യവും ആധുനികവും ഊര്‍ജ്ജസ്വലവുമായ വസ്ത്രങ്ങളില്‍ പതിവായി പോസ് ചെയ്യുന്നു.
സാംബിയന്‍ പതാകയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ബോള്‍ഡ് നിറങ്ങള്‍ മുതല്‍ ജീന്‍സും ഗ്രാഫിക് ടീയും ജോടിയാക്കിയ ബ്ളോണ്ട് വിഗ്ഗ് പോലെയുള്ള വിചിത്രമായ കോമ്പിനേഷനുകള്‍ വരെ ഈ മുത്തശ്ശി ധരിക്കുന്നു. ഈ ഫാഷനൊപ്പം മുന്‍കാലങ്ങളില്‍ താന്‍ നേരിട്ട ജീവിതപ്രതിസന്ധികളും മാര്‍ഗരറ്റ് നെറ്റിസണ്‍സിനോട് പറയുന്നു.
മാര്‍ഗരറ്റ് ഹിറ്റായതോടൈ പല കൊച്ചുമക്കളും ഇപ്പോൾ തങ്ങളുടെ മുത്തശ്ശിമാരെ അണിയിച്ചൊരുക്കുകയാണിപ്പോള്. ചുരുക്കത്തില്‍ "ഗ്രാനി സീരീസ്' ഒരു പുതിയ ട്രെന്‍ഡിന് തുടക്കമിടുകയാണ്...