ഇടതൂര്‍ന്ന മേഘങ്ങള്‍ക്കിടയിലൂടെ റിക്കാര്ഡിലേക്കൊരു നടത്തം
Saturday, November 16, 2024 12:02 PM IST
ഗിന്നസ് റിക്കാര്‍ഡുകള്‍ പലതും നിത്യേന സംഭവിക്കുന്നു. പലതും തകര്ക്കെപ്പടുന്നു. ചില റിക്കാര്‍ഡുകള്‍ അദ്ഭുതകരവുമാണ്. ആ റിക്കാര്‍ഡില്‍ നൈപുണ്യവും ധൈര്യവും കൂടിക്കലര്‍ന്നിരിക്കുന്നു.
അത്തരമൊന്നിന്റെ കാര്യമാണിത്. രണ്ട് ജര്‍മന്‍ സ്ലാക്ക്ലൈന്‍ അത്ലറ്റുകളായ ഫ്രീഡി കുഹെനെയും ലൂക്കാസ് ഇര്ംലറും ആണ് ഈ റിക്കാര്‍ഡ് നേട്ടക്കാര്‍. ഇവര്‍ രണ്ട് ഹോട്ട് എയര്‍ ബലൂണുകള്‍ക്കിടയില്‍ ഏറ്റവും ഉയരത്തില്‍ നടന്നാണ് റിക്കാര്‍ഡ് തീര്‍ത്തത്.
അതായത് 2,500 മീറ്റര്‍ (8,202 അടി) ഉയരത്തില്‍ രണ്ട് ഹോട്ട് എയര്‍ ബലൂണുകള്‍ എത്തിച്ച് ഇവര്‍ അതിനിടയില്‍ നടന്നു. ഇന്‍സ്റ്റഗ്രാമില്‍ എത്തിയ ദൃശ്യങ്ങളില്‍ ഇവര്‍ മേഘങ്ങള്‍ക്ക് മുകളിലൂടെ നടക്കുന്നതായി കാണാം. ആടിയും ചാഞ്ചാടിയും അവര്‍ ഈ ബലൂണുകള്‍ക്കിടയില്‍ നടന്ന് ലക്ഷ്യത്തിലെത്തുന്നു.
2021ല്‍ ബ്രസീലില്‍ സ്ഥാപിച്ച 1,900 മീറ്റര്‍ എന്ന ഉയരമാണ് ഇതുവരെ ഉണ്ടായിരുന്ന റിക്കാര്‍ഡ്. അതില്‍ നിന്നും 600 മീറ്റര്‍ ഉയരത്തിലായിരുന്നു ഈ നടത്തം. വൈറലായി മാറിയ കാഴ്ചയ്ക്ക് നിരവധി കമന്റുകള്‍ ലഭിച്ചു. നിരവധിപേര്‍ ഇവരെ അഭിനന്ദിച്ചു. "ഭ്രാന്തം... അവിശ്വസനീയം. അഭിനന്ദനീയം' എന്നാണൊരാള്‍ കുറിച്ചത്.