"ഏ​കാ​ന്ത​ത​യെ ആ​ന​ന്ദ​മാ​ക്കു​ന്ന വാ​ക്കു​ക​ള്‍'; ഒരു ഡെ​ലി​വ​റി ഏ​ജ​ന്‍റ് പ്രകാശം പരത്തിയപ്പോൾ
Wednesday, October 30, 2024 3:51 PM IST
ഈ ​ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​ശ്‌​നം ഏ​തെ​ന്ന് ചോ​ദി​ച്ചാ​ല്‍ മി​ക്ക​വ​ര്‍​ക്കും പ​റ​യാ​നു​ണ്ടാ​കു​ന്ന​ത് ഏ​കാ​ന്ത​ത എ​ന്ന മ​റു​പ​ടി ആ​യി​രി​ക്കും. ഒ​രു സാ​മൂ​ഹി​ക ജീ​വി​യാ​യ മ​നു​ഷ്യ​ന്‍ ഒ​റ്റ​പ്പെ​ട​ലി​നെ അ​ത്ര​മാ​ത്രം ഭ​യ​ക്കു​ന്നു. എ​ന്നാ​ല്‍ ചി​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ഒ​റ്റ​യ്ക്ക് ഇ​രി​ക്കാ​ന്‍ നാം ​ആ​ഗ്ര​ഹി​ക്കു​ക​യും ചെ​യ്യു​ന്നു.

ഇ​പ്പോ​ള്‍ ദീ​പാ​വ​ലി കാ​ല​മാ​ണ​ല്ലൊ. ജീ​വി​തം ത​ന്നെ പ്ര​കാ​ശ​പൂ​ര്‍​ണ​മാ​ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ ഈ ​ഉ​ത്സ​വ​ത്തെ വേ​ണ്ട​പ്പെ​ട്ട​വ​ര്‍​ക്കൊ​പ്പം അ​ങ്ങ് കൊ​ണ്ടാ​ടു​ക​യാ​ണ്.

​ന്നാ​ല്‍ അ​ഞ്ചു​വ​ര്‍​ഷം മു​മ്പ് ഒ​രു ദീ​പാ​വ​ലി കാ​ല​ത്ത് താ​ന്‍ ഒ​റ്റെ​പ്പ​ട്ട നി​മി​ഷ​വും അ​ന്ന​ത്തെ സം​ഭ​വ​വും ഒ​രു യു​വ​തി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​പ്പോ​ള്‍ കു​റി​ച്ചി​ട്ടു​ണ്ട്. നീ​ന്ദ് ആ​പ്പി​ന്‍റെ സ്ഥാ​പ​ക​യും ഐ​ഐ​ടി ബോം​ബെ പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​നി​യു​മാ​യ സു​ര്‍​ഭി ജെ​യ്ന്‍ ആ​ണ് ഈ ​വ്യ​ക്തി. അ​വ​ര്‍ ബം​ഗ​ളൂ​രി​ല്‍​ ആ​യി​രു​ന്ന​ത്രെ അ​ഞ്ചു​വ​ര്‍​ഷം മു​മ്പ്.

അ​ന്ന് ആ ​ദീ​പാ​വ​ലി കാ​ലം അ​വ​രു​ടെ സു​ഹൃ​ത്തു​ക്ക​ളും ഫ്ലാ​റ്റ്മേ​റ്റു​ക​ളും സ​ഹ​പ്ര​വ​ര്‍​ത്ത​ക​രും വീ​ട്ടി​ലേ​ക്ക് പോ​യി. ചു​രു​ക്ക​ത്തി​ല്‍ ഒ​റ്റ​യ്ക്കാ​യി. അ​ത് ശ​രി​ക്കും സ​ങ്ക​ട​ക​ര​വും ഏ​കാ​ന്ത​വു​മാ​യ ദി​വ​സ​മാ​യി​രു​ന്നു. ആ​ളു​ക​ള്‍ ദീ​പ​ങ്ങ​ള്‍ കൊ​ളു​ത്തി സ​ന്തോ​ഷി​ക്കു​മ്പോ​ള്‍ താ​ന്‍ അ​ത് ക​ണ്ട് വ​ര​ണ്ട ചി​രി​യോ​ടെ നി​ന്നു.


അ​പ്പോ​ഴാ​ണ് ഒ​രു ഡെ​ലി​വ​റി ഏ​ജന്‍റ് അ​വി​ടേ​യ്ക്ക് വ​ന്ന​ത്. അ​യാ​ള്‍ ഭ​ക്ഷ​ണം കൈ​മാ​റി​യ ശേ​ഷം അ​വ​ര്‍​ക്ക് ദീ​പാ​വ​ലി ആ​ശം​സ​യും നേ​ര്‍​ന്നു. ര​മേ​ഷ് എ​ന്നാ​യി​രു​ന്നു ആ ​വ്യ​ക്തി​യു​ടെ പേ​ര്. ഒ​രു വ​ലി​യ സ​മൂ​ഹ​ത്തി​നി​നി​ടെ ത​നി​ച്ചാ​യ ത​നി​ക്ക് നേ​രി​ട്ട് ദീ​പാ​വ​ലി ആ​ശം​സി​ച്ച ഒ​രേ​യൊ​രു വ്യ​ക്തി അ​യാ​ളാ​യി​രു​ന്ന​ത്രെ.

ആ ​ആ​ശം​സ വ​ലി​യ പോ​സി​റ്റീ​വ്‌​നെ​സ് ആ​ണ​ത്രെ സ​മ്മാ​നി​ച്ച​ത്. ചെ​റി​യൊ​രു പു​ഞ്ചി​രി​യും അ​ല്‍​പം വാ​ക്കും മാ​ത്രം പ​ക്ഷെ അ​ത് വ​ലി​യ പ്ര​കാ​ശം അ​ന്ന് ന​ല്‍​കി​യ​ത്രെ. ന​മു​ക്കും മ​റ്റു​ള്ള​വ​ര്‍​ക്ക് പോ​സി​റ്റീ​വ്‌​നെ​സ് ന​ല്‍​കാ​ന്‍ ക​ഴിയണ​മെ​ന്ന് നെ​റ്റി​സ​ണ്‍​സി​നോ​ട് അ​വ​ര്‍ പ​റ​ഞ്ഞു നി​ര്‍​ത്തു​ന്നു...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.