തുടരെത്തുടരെ 71 ലംബോര്‍ഗിനികള്‍; അമ്പരന്നു പ്രദേശവാസികള്‍
Tuesday, October 1, 2024 12:53 PM IST
ഉത്തരാഖണ്ഡിലുള്ള ഒരു മലമ്പ്രദേശമാണ് മുസ്സൂറി. നൂഡല്‍ഹിയില്‍ നിന്നും 290 കിലോമീറ്റര്‍ അകലെയുള്ള ഇവിടേക്ക് ധാരാളം സഞ്ചാരികള്‍ എത്താറുണ്ട്. അതിനാല്‍ത്തന്നെ വേറിട്ട വാഹനങ്ങള്‍ എത്തുന്നത് അന്നാട്ടുകാര്‍ക്കത്ര പുതുമയല്ല.
എന്നാല്‍ കഴിഞ്ഞദിവസം പ്രദേശവാസികള്‍ ശരിക്കും വിസ്മയത്തിലായി. അവരെ ഞെട്ടിച്ചതാകട്ടെ കുറച്ച് ആഡംബര കാറുകളും. ലംബോര്‍ഗിനി കാറുകളാണ് ഇത്തരത്തില്‍ നാട്ടുകരെ അതിശയിപ്പിച്ചത്.
അതും ഒന്നും രണ്ടുമല്ല, 71 എണ്ണമാണ് ലംബോര്‍ഗിനി ജിറോയുടെ ഭാഗമായി മുസ്സൂറിലെത്തിയത്. ഇവിടുത്തെ ഇടുങ്ങിയ വഴിയിലൂടെ ഈ കാറുകള്‍ പാഞ്ഞുപോകുമ്പോള്‍ സ്കൂള്‍ ബസിലിരുന്ന കുട്ടികള്‍ ആവേശത്തിലായി. വഴിവക്കില്‍ കാത്തുനിന്നവര്‍ കൈവീശി. പോലീസുകാരടക്കം പലരും ദൃശ്യങ്ങള്‍ തങ്ങളുടെ മൊബൈല്‍ ഫോണില്‍ പകര്‍ത്തി.
വൈറലായി മാറിയ കാഴ്ച നെറ്റിസണെയും ആവേശത്തിലാക്കി. നിരവധിപേര്‍ ദൃശ്യങ്ങളില്‍ കമന്റ് ചെയ്തു. "സ്കൂള്‍ ബസിലെ കുട്ടികള്‍ക്ക് എക്കാലവും പറയാന്‍ ഒരു കഥയുണ്ട്.' എന്നാണൊരാള്‍ കുറിച്ചത്.