"യഥാര്‍ഥ ഹീറോകള്‍'; കത്തുന്ന കാറിനുള്ളില്‍ നിന്നും ആളെ രക്ഷിക്കുന്ന കാഴ്ച
Wednesday, September 25, 2024 12:37 PM IST
"റിയല്‍ ഹീറോസ്' എന്ന വാക്ക് തന്നെ വല്ലാത്ത പോസിറ്റീവ്നെസ് ആണ് നമുക്ക് സമ്മാനിക്കുക. മിക്കപ്പോഴും സ്വന്തം ജീവന് തൃണവത്ഗണിച്ച് മറ്റുള്ളവരെ രക്ഷിക്കുന്നവരെ ആണ് നാം ഇങ്ങനെ വിളിക്കുക.
ഈ സന്ദര്‍ഭത്തില്‍ ചിലപ്പോള്‍ ഇവര്‍ക്ക് ജീവന് തന്നെ നഷ്ടപ്പെടാം. ചിലര്‍ ട്രെയിനിന്റെ മുന്നില്‍ നിന്നും ചിലര്‍ കാട്ടാനകളുടെ മുന്നില്‍ നിന്നും അതിസാഹസികമായി ആളുകളെ കാത്ത എത്രയെത്ര സംഭവങ്ങള്‍ നാം കണ്ടിരിക്കുന്നു. ആ ഗണത്തിലുള്‍പ്പെടുത്താവുന്ന ഒന്നിന്റെ കാര്യമാണിത്.
ഇന്‍സ്റ്റഗ്രാമിലെത്തിയ ഒരു വീഡിയോ കാട്ടുന്നത് ഒരു ഹൈവേയുടെ വശത്ത് ഒരു കാര്‍ കത്തുന്ന കാഴ്ചയാണ്. കാര്‍ സൈഡ് ഗാര്‍ഡില്‍ ഇടിച്ചതാകാമെന്നാണ് സംഭവസ്ഥലത്തുനിന്നും വ്യക്തമാകുന്നത്.
കാറിന് തീപിടിച്ചത് കണ്ട ചില ആളുകള്‍ അവിടേക്ക് ഓടിയെത്തുകയാണ്. അവരില്‍ സ്ത്രീകളും യുവാക്കളും ഒക്കെയുണ്ട്. അവര്‍ കഴിയുന്നത്ര വേഗത്തില്‍ കാറിലുള്ളയാളെ പുറത്തെടുക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ കമ്പിയില്‍ തട്ടി നില്ക്കുന്നതിനാല് വാതില്‍ തുറക്കാന്‍ ആകുന്നില്ല. എന്നാല്‍ ആളുകള്‍ പിന്മാറുന്നില്ല.
ഇതിനിടയില്‍ തീ ആളി അവര്‍ക്ക് നേരെ വരുന്നു. ആ സമയം അവര്‍ എങ്ങനെയോ രക്ഷപ്പെടുകയാണ്. എങ്കിലും പിന്നെയും ശ്രമം തുടരുന്നു. ഏറ്റവും ഒടുവില്‍ അവര്‍ ആ മനുഷ്യനെ കാറിന്റെ ചില്ല് തകര്‍ത്ത് പുറത്തെടുക്കുന്നു.
വൈറലായി മാറിയ ഈ കാഴ്ചയില്‍ നിരവധി പേര് ഈ രക്ഷാപ്രവര്‍ത്തകരെ അഭിനന്ദിച്ചു. "എല്ലാ പുരുഷന്മാരും യഥാര്‍ഥ നായകന്മാരാണ്, എന്നാല്‍ സ്ത്രീകളും യഥാര്‍ഥ രാജ്ഞികളാണ്. ഇരുവരോട് ബഹുമാനം' എന്നാണൊരാള്‍ കുറിച്ചത്. "ഞാന്‍ കരയുകയാണ്. ആളുകള്‍ പരസ്പരം കരുതുമ്പോള്‍ അവരെയെല്ലാം അനുഗ്രഹിക്കുമ്പോള്‍ ലോകം മനോഹരമാണ്' എന്നാണ് മറ്റൊരാള്‍ കുറിച്ചത്.