"ഭിന്നശേഷിക്കാര്‍ നടക്കേണ്ടതില്ല'; സൗജന്യ സവാരി ഒരുക്കുന്നു ഈ ഓട്ടോഡ്രൈവര്‍
Wednesday, September 25, 2024 10:06 AM IST
അംഗപരിമിതി ഉള്ളവര്‍ നിരവധി പ്രയാസങ്ങള്‍ ജീവിതത്തില്‍ നേരിടുന്നവരാണല്ലൊ. സാധാരണയാളുകള്‍ എളുപ്പത്തില്‍ ചെയ്യുന്ന പലതും അവര്‍ക്കത്ര പെട്ടെന്ന് ചെയ്യാന്‍ കഴിയാറില്ലല്ലൊ. സമൂഹത്തില്‍ പലരും ഇത്തരം ആളുകളെ സ്നേഹത്തോടെ കരുതും.
അത്തരത്തിലുള്ള ഒരു ഓട്ടോഡ്രൈവറാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ താരം. മുംബൈയില്‍ നിന്നുള്ള ആളാണ് അദ്ദേഹം.
റെഡിറ്റില്‍ വൈറലാകുന്ന ചിത്രത്തില്‍ ഇദ്ദേഹത്തിന്റെ വാഹനത്തിന്റെ പിറകിലായി "1.5 കിലോമീറ്റര്‍ വരെ ദിവ്യാംഗര്‍ക്ക് സൗജന്യ സവാരി' എന്നെഴുതിയിട്ടുണ്ട്. മുംബൈയിലെ മലാഡിലെ റോഡിലാണ് ഓട്ടോ കണ്ടത്.
യാത്രികനായ ഒരാൾ ഇത് കാമറയില്‍ പകര്‍ത്തി ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു. പോസ്റ്റ് വൈറലായി മാറി. നിരവധിപേര്‍ ഈ ഓട്ടോക്കാരനെ അഭിനന്ദിച്ച് രംഗത്തെത്തി. "ഇത്തരം ഉദാരമനസ്കരായ ആത്മാക്കളെ ദൈവം അനുഗ്രഹിക്കട്ടെ' എന്നാണൊരാള്‍ കുറിച്ചത്.
Saw this on backside of auto in malad
byu/maverickmru inmumbai