"വല നെയ്യാന്‍ പശയില്ല, വാങ്ങാന്‍ പണവുമില്ല'; ഭിക്ഷയാചിക്കുന്ന സ്പൈഡര്മാന്
Tuesday, September 24, 2024 11:08 AM IST
നാട്ടില്‍ പലയിടത്തും ഭിക്ഷാടനം നിരോധിച്ചിട്ടുണ്ടെങ്കിലും യാചകരെ നമുക്ക് പലയിടത്തും കാണാം. ജീവിത സാഹചര്യം നിമിത്തം മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടുന്നവരുണ്ട്, പണി ചെയ്യാതെ പണം ഉണ്ടാക്കാന്‍ യാചിക്കുന്നവരുമുണ്ട്.
വന്‍ നഗരങ്ങളിലാണ് ഭിക്ഷാടകരെ കൂടുതലായി കണ്ടുവരിക. അടുത്തിടെ മുംബെെ നഗരത്തില്‍ കാണപ്പെട്ട യാചകനായ സ്പൈഡര്മാന് ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ താരം.
ഇന്‍സ്റ്റഗ്രാമിലെത്തിയ ദൃശ്യങ്ങളില്‍ കല്യാണ്‍ ജംഗ്ഷനില്‍ റെയില്‍വേ സ്റ്റേഷനുപുറത്ത് സ്പൈഡര്മാന് വേഷത്തില്‍ ഇരിക്കുന്ന ഒരാളെ കാണാം. "സ്പൈഡര്മാന് ഫ്രം മുംബൈ' എന്ന വാചകത്തോടെയാണ് വീഡിയോ എത്തിയത്.
സൂപ്പര്‍ഹീറോ വേഷം ധരിച്ച് ഒരാള്‍ യാചിക്കുന്നത് ആളുകളില്‍ കൗതുകം പടര്‍ത്തി. ചിലര്‍ അദ്ദേഹത്തിന് പണം നല്‍കുകയും ചെയ്തു. എന്നാല്‍ ഈ സ്പൈഡര്മാന് ശരിക്കും യാചകനല്ല. അദ്ദേഹം ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറാണ്. അദ്ദേഹം റീല്സിനായിട്ടാണ് ഇത്തരത്തില്‍ വേഷം ധരിച്ചത്.
സംഗതി ക്ലിക്കായി. "സ്പൈഡര്‍ മാന്‍ കോ ദേദോ ഭായ് കോയി' എന്നത് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു, ഹിറ്റായി. നിരവധി അഭിപ്രായങ്ങള്‍ അദ്ദേഹത്തിന ലഭിച്ചു. "ഹഹ രസകരമായ കാഴ്ച' എന്നാണൊരാള്‍ കുറിച്ചത്.