"ശക്തമായ ബന്ധം'; തന്റെ ഉടമയുളള ആംബുലന്‍സിനെ പിന്തുടരുന്ന നായ
Saturday, September 14, 2024 11:30 AM IST
നായകളുടെ സ്നേഹം പറഞ്ഞുതരേണ്ടതില്ലല്ലൊ. തന്റെ യജമാനനോട് ഇത്രയധികം വിശ്വസ്തത കാട്ടുന്ന മറ്റൊരു മൃഗവും ഈ ഭൂമിയിലില്ല. നായകളുടെ സ്നേഹം നിമിത്തം ചരിത്രമായി തീര്‍ന്ന എത്രയെത്ര സംഭവങ്ങള്‍ നാം കേട്ടിരിക്കുന്നു.
സമൂഹ മാധ്യമങ്ങളുടെ വരവോടെ നായകളുടെ നിരവധി ദൃശ്യങ്ങള്‍ ദിവസേന നമുക്ക് മുന്നില്‍ എത്താറുണ്ട്. അടുത്തിടെ എത്തിയ ഇത്തരമൊരു വീഡിയോ നെറ്റിസണ്‍സിന്റെ ഹൃദയം കവരുകയാണ്.
എക്സിലെത്തിയ ദൃശ്യങ്ങളില്‍ ഒരു രോഗിയുമായി ആംബുലന്‍സ് പാഞ്ഞുപോവുകയാണ്. ഈ സമയം ആ രോഗിയുടെ പ്രിയപ്പെട്ട നായ തന്റെ ഉടമയ്ക്കെന്ത് സംഭവിച്ചെന്നറിയാതെ ആ ആംബലന്‍സിന്റെ പിന്നാലെ ഓടുന്നു.
ഇത് ശ്രദ്ധിച്ച ആംബുലന്‍സ് ജീവനക്കാര്‍ വാഹനം നിര്‍ത്തുകയും നായയേ ഉള്ളില്‍ കയറ്റുകയും ചെയ്യുന്നു. ശേഷം വാഹനം വേഗത്തില്‍ മുന്നോട്ട് പോകുന്നു.
ഹൃദയസ്പര്‍ശിയായ വീഡിയോയ്ക്ക് നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു. "അതൊരു ഹൃദയസ്പര്‍ശിയായ കാഴ്ചയാണ്!' എന്നാണൊരാള്‍ കുറിച്ചത്. "എന്റെ സഹോദരി വീട്ടില്‍ മരിച്ചു, അവളെ കൊണ്ടുപോകാന്‍ അവര്‍ ആംബുലന്‍സില്‍ കയറ്റിയപ്പോള്‍, അവളുടെ ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഓടി ആംബുലന്‍സിന്റെ പിന്നാലെ ഓടി. അത് ഹൃദയഭേദകമായിരുന്നു' എന്നാണ് മറ്റൊരാള്‍ പങ്കുവച്ച കുറിപ്പ്.