ലോകത്തിലെ ഏറ്റവും ചെറിയ വാക്വം ക്ലീനര്‍; ഇന്ത്യക്കാരന് വക
Sunday, September 8, 2024 3:32 PM IST
ഏറ്റവും നീളംകൂടിയ മുടിയുള്ള കൗമാരക്കാനായ സിദക്ദീപ് സിംഗ് ചാഹല്‍, ജീവിക്കുന്ന ഏറ്റവും ഉയരം കുറഞ്ഞ സ്ത്രീയായ ജ്യോതി ആംഗെ എന്നിങ്ങനെ നിരവധി ഇന്ത്യക്കാര്‍ ഗിന്നസ് റിക്കാര്‍ഡില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇപ്പോഴിതാ ആ ഗണത്തിലേക്ക് മറ്റൊരാളും എത്തുന്നു.
തപാല നാദമുനി എന്ന 23 കാരനാണ് ഈ വ്യക്തി. ഈ വിദ്യാര്‍ഥി ലോകത്തിലെ ഏറ്റവും ചെറിയ വാക്വം ക്ലീനര്‍ നിര്‍മിച്ചാണ് ഗിന്നസ് റിക്കാര്‍ഡില്‍ ഇടംനേടിയത്. വെറും 0.65 സെന്റീമീറ്റര്‍ അല്ലെങ്കില്‍ 0.25 ഇഞ്ച് മാത്രമാണ് ഇതിന്റെ വലിപ്പം.
ഈ ഏറ്റവും പുതിയ വാക്വം ക്ലീനര്‍ 2022-ല്‍ സ്ഥാപിച്ച മുന്‍ റിക്കാര്‍ഡിനേക്കാള്‍ 0.2 സെന്റീമീറ്റര്‍ ചെറുതാണ്. മാത്രമല്ല 1.76 സെന്റീമീറ്റര്‍ വാക്വം ക്ലീനര്‍ ഉപയോഗിച്ച് 2020 ല്‍ തപാല നാദമുനി ഇതേ റിക്കാര്‍ഡ് നേടിയിരുന്നു. എന്തായാലും വലിയ കൗതുകമാണ് ഈ വാക്വം ക്ലീനര്‍ നെറ്റിസണ്‍സിന് സമ്മാനിക്കുന്നത്.