"വേറെ വഴിയില്ല'; സോപ്പ് കെട്ടിയിട്ട് ഹോട്ടലുകാര്‍
Friday, August 30, 2024 3:11 PM IST
ചെറുതും വലുതുമായ നിരവധി മോഷണങ്ങളാണല്ലൊ ഒരു ദിവസം അരങ്ങേറുക. അതില്‍ വലിയ മോഷണങ്ങള്‍ പോലീസ് പരാതിയിലും മറ്റും എത്തപ്പെടും. എന്നാല്‍ ചെറിയ കാര്യങ്ങള്‍ തുടരും.
അത്തരത്തില്‍ നടക്കുന്ന ഒന്നാണ് സോപ്പുകള്‍, ചീപ്പുകള്‍, പേസ്റ്റുകള്‍ എന്നിവയുടെ മോഷണം. ഇത് മിക്കപ്പോഴും നടക്കുക ഹോട്ടലുകളിലാണ്. എന്നാല്‍ സോപ്പ് മോഷണം കൊണ്ട് പൊറുതിമുട്ടിയ ഒരു ഹോട്ടലുകാര്‍ ചെയ്ത കാര്യം സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.
അത് മറ്റൊന്നുമല്ല തീവണ്ടിയിലെ ശുചിമുറിയില്‍ സ്റ്റീല്‍ മഗ്ഗുകള്‍ ചങ്ങലയിട്ടിരുന്നത് കണ്ടിട്ടില്ലെ. അതുപോലൊരു കാര്യമാണ് ഈ ഹോട്ടലുകാര്‍ ചെയ്തത്. അവര്‍ സോപ്പിന് ഒരു തുളയിട്ട് അതില്‍ ഒരു കയര്‍ കെട്ടിയിട്ടു.
ചുരുക്കത്തില്‍ ഒരു ദൂരം മാത്രം സോപ്പുമായി പോയി കൈകഴുകാം. ഇന്‍സ്റ്റഗ്രാമിലെത്തി വൈറലായി മാറിയ ദൃശ്യങ്ങള്‍ക്ക് നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു. "നമ്മുടെ നാട്ടില്‍ സോപ്പ് പോലും സുരക്ഷിതമല്ല!' എന്നാണൊരാള്‍ കുറിച്ചത്. "ഈ സാങ്കേതികവിദ്യ ഇന്ത്യക്ക് പുറത്തേക്ക് പോകരുത്' എന്നാണ് മറ്റൊരാള്‍ കുറിച്ചത്.