യാ​ത്ര​ക​ള്‍ ഇ​ഷ്ട​പ്പെ​ടാ​ത്ത​വ​ര്‍ ആ​രാ​ണ്. രാ​ജ്യാ​തി​ര്‍​ത്തി​ക​ള്‍ ക​ട​ന്ന് ഭൂ​മി​യു​ടെ അ​റ്റം​വ​രെ പോ​ക​ണ​മെ​ന്ന് കൊ​തി​ക്കാ​ത്ത​വ​ര്‍ വി​ര​ള​മാ​യി​രി​ക്കും. എ​ന്നി​രു​ന്നാ​ലും ഒ​രാ​യു​സു​കൊ​ണ്ട് ഒ​ന്നി​ല​ധി​കം രാ​ജ്യ​ങ്ങ​ള്‍ ക​ണ്ടാ​ല്‍​ത്ത​ന്നെ ഭാ​ഗ്യ​മെ​ന്നാ​ണ് പ​ല​രും ക​രു​തു​ന്ന​ത്.

ചി​ല സ​ഞ്ചാ​രി​ക​ള്‍ പ​ക്ഷെ ഇ​ങ്ങ​നെ ലോ​കം ചു​റ്റി​ക്കൊ​ണ്ടേ​യി​രി​ക്കും. എ​ന്നാ​ല്‍ നി​മി​ഷ​ങ്ങ​ള്‍​ക്കൊ​ണ്ട് മൂ​ന്നു രാ​ജ്യ​ങ്ങ​ള്‍ കാ​ണാ​മെ​ന്ന് പ​റ​ഞ്ഞാ​ല്‍ ആ​രെ​ങ്കി​ലും വി​ശ്വ​സി​ക്കു​മൊ. രാ​ജ്യാ​തി​ര്‍​ത്തി​യി​ലു​ള്ള​വ​ര്‍​ക്ക് പോ​ലും നി​യ​മ​ങ്ങ​ള്‍ കാ​ര​ണം അ​ത്ര​പെ​ട്ടെ​ന്ന് മ​റ്റെ രാ​ജ്യം ക​ട​ക്കാ​നാ​കി​ല്ല​ല്ലൊ.

എ​ന്നാ​ല്‍ യൂ​റോ​പ്പി​ല്‍ മൂ​ന്ന് രാ​ജ്യ​ങ്ങ​ള്‍ പ​ത്ത് സെ​ക്ക​ന്‍​ഡി​നു​ള്ളി​ല്‍ സ​ഞ്ച​രി​ക്കാ​ന്‍ സാ​ധി​ക്കു​മ​ത്രെ. അ​സാ​ധാ​ര​ണ​വും എ​ന്നാ​ല്‍ ആ​വേ​ശ​ക​ര​വു​മാ​യ ഈ ​അ​വ​സ​രം ന​ല്‍​കു​ന്ന സ​വി​ശേ​ഷ​മാ​യ ഇ​ടം ബേ​സ​ല്‍ ആ​ണ്. സ്വി​റ്റ്സ​ര്‍​ല​ന്‍​ഡ്, ഫ്രാ​ന്‍​സ്, ജ​ര്‍​മ​നി എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് ഇ​വി​ടെ ഒ​ന്നി​ക്കു​ന്ന​ത്.


സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡി​ലാ​ണ് ബാ​സ​ല്‍. സ്വി​സ്, ഫ്ര​ഞ്ച്, ജ​ര്‍​മന്‍ അ​തി​ര്‍​ത്തി​ക​ളു​ടെ ജം​ഗ്ഷ​നി​ലാ​ണി​ത്. ഫ്രാ​ന്‍​സി​ലേ​ക്കും ജ​ര്‍​മ​നി​യി​ലേ​ക്കും വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന അ​തി​ന്‍റെ പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ള്‍ യൂ​റോ​പ്പി​ലെ മി​ക​ച്ച അ​ത്ഭു​ത​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ്. സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് മൂ​ന്ന് രാ​ജ്യ​ങ്ങ​ള്‍ പ​ത്ത് സെ​ക്ക​ന്‍​ഡി​നു​ള്ളി​ല്‍ സ​ഞ്ച​രി​ക്കാ​ന്‍ ക​ഴി​യു​ന്ന ഈ ​ഇ​ടം ആ​ളു​ക​ള്‍​ക്ക് പ്രി​യ​പ്പെ​ട്ട​താ​യി തു​ട​രു​ന്നു...