"ജീവിതം ഹാപ്പി'; ഈ നായയുടെ സഞ്ചാരം നാലുകോടിയുടെ കാറില്‍
Wednesday, August 7, 2024 1:02 PM IST
സ്വകാര്യ ജെറ്റിലും നാലു കോടിയുടെ ബെന്സിലും സഞ്ചരിക്കുന്ന ഒരു വളര്‍ത്തുനായയുണ്ട് ഇന്ത്യയില്‍. ആ നായ ഏതാണെന്നല്ലേ, സാക്ഷാല്‍ അംബാനിയുടെ സ്വന്തം ഗോള്‍ഡന്‍ റിട്രീവര്‍. പേര് ഹാപ്പി.
പേരു പോലെതന്നെ ഹാപ്പിയാണ് ആ നായ. അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹദിനത്തിൽ ഹാപ്പി താരമായി മാറി. ബനാറസ് സില്‍ക് വസ്ത്രങ്ങള്‍ ധരിച്ച് ആഡംബര ബെന്‍സിലായിരുന്നു ഹാപ്പി വിവാഹച്ചടങ്ങിനെത്തിയത്.
അംബാനി കുടംബത്തിലെ അംഗമായിത്തന്നെ പരിഗണിക്കുന്നതുകൊണ്ടാണ് വളര്‍ത്തുനായയെ വിവാഹച്ചടങ്ങില്‍ പങ്കെടുപ്പിക്കാന്‍ എത്തിച്ചത്. ലോകമെമ്പാടുമുള്ള വിവിഐപികള്‍ പങ്കെടുത്ത ചടങ്ങിള്‍ ഹാപ്പി ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. പണക്കാര്‍ക്കു മാത്രം സാധ്യമാകുന്ന ഹാപ്പിയുടെ ആഡംബരജീവിതം ചര്ച്ചയാകുകയുംചെയ്തു.
ആഡംബര ബെന്‍സ് ഉപയോഗിക്കുന്നതിനു മുമ്പ് ടൊയോട്ട ഫോര്‍ച്യൂണറും വെല്ഫയറുമാണ് ഹാപ്പി ഉപയോഗിച്ചിരുന്നത്. ഇവ രണ്ടും ചലച്ചിത്രതാരങ്ങളും വന്‍കിട ബിസിനസുകാരും ഉപയോഗിക്കുന്ന വാഹനങ്ങളാണ്.