"വാട്ട് എ ബോസ്'; പാമ്പിനെ നിസാരമായി ചാക്കിലാക്കുന്ന സ്ത്രീ
Tuesday, July 30, 2024 3:32 PM IST
പാമ്പിനെ മിക്കവര്‍ക്കും ഭയമാണ്. ഇഴഞ്ഞെത്തുന്ന മരണം എന്നാണ് പലരും ഇവയെ കരുതുന്നത്. പലരും ആദ്യ കാഴ്ച തന്നെ അവസാന കാഴ്ചയാക്കി അതിനെ തല്ലിക്കൊല്ലാറാണ് പതിവ്.
ഇപ്പോഴിതാ തന്റെ കാര്യാലയത്തില്‍ കടന്നെത്തിയ ഉരഗത്തെ കൂളായി തൂക്കി ചാക്കിലാക്കിയ സ്ത്രീ വൈറലാകുന്നു. എക്സിലെത്തിയ ദൃശ്യങ്ങളില്‍ ഒരു സ്ത്രീ തന്റെ ഓഫീസിലൂടെ നടന്ന് ഒരു കമ്പ്യൂട്ടറിന് അടുത്തെത്തുന്നു.
ഒറ്റക്കാഴ്ചയില്‍ അവര്‍ മൗസ് മാറ്റിവയ്ക്കാന്‍ വന്നതാണെന്ന് തോന്നും. എന്നാല്‍ ഈ സ്ത്രീ ഡെസ്ക്ടോപ്പിന് പിന്നില്‍ കൈയിട്ട് ഒരു ചേരയെ പിടിക്കുകയാണ്. സഹപ്രവര്‍ത്തകര്‍ മൊത്തം ഞെട്ടി നില്ക്കുമ്പോള് ഈ സ്ത്രീ ചേരയെ കൂളായി തൂക്കി ചാക്കിലാക്കുന്നു.
വൈറലായി മാറിയ ദൃശ്യങ്ങള്‍ക്ക് നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു. "അസാമാന്യ ധൈര്യമുള്ള ആള്' എന്നാണൊരാള്‍ കുറിച്ചത്.