ബസ് മുതല്‍ ജാഗ്വാര്‍ വരെ കൂളായി ഓടിക്കുന്ന "ദി ഡ്രൈവര്‍ അമ്മ'
Monday, July 29, 2024 3:16 PM IST
ഡ്രെെവിംഗ് പലര്‍ക്കും ഒരു ബാലികേറാ മലയാണ്. പലരും ഭയപ്പാട് കൊണ്ടോ ആത്മവിശ്വാസക്കുറവുകൊണ്ടോ ഇക്കാര്യത്തിനായി മുതിരാറില്ല. പ്രത്യേകിച്ച് സ്ത്രീകളില്‍ കുറച്ചുപേര്‍ മാത്രമാണ് വാഹനം ഓടിക്കാനായി എത്താറുള്ളത്.
എന്നാല്‍ ഇക്കാലത്ത് ഇതിന് മാറ്റമുണ്ടുതാനും. ഇപ്പോഴിതാ തന്റെ 73-ാം വയസില്‍ ഡ്രൈവിംഗ് കഴിവുകള്‍ കൊണ്ട് നെറ്റിസണ്‍സിന്റെ ഹൃദയം കീഴടക്കുകയാണ് ഒരു മലയാളി. രാധാമണി എന്ന വയോധികയാണത്.
സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കിടയില്‍ "മണിയമ്മ - ദി ഡ്രൈവര്‍ അമ്മ' എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെടുന്ന വീഡിയോകളില്‍ ബസ് മുതല്‍ ചെറിയ വാഹനംവരെ ഇവര്‍ ഓടിക്കുന്നതായി കാണാം. അടുത്തിടെ ജാഗ്വാര്‍ എഫ്-ടൈപ്പ് സ്പോര്‍ട്സ് കാര്‍ ഓടിച്ച് രാധാമണി കൈയടി നേടിയിരുന്നു.
11 തരത്തിലെ ലൈസന് ഇവര്‍ക്കുണ്ടത്രെ. മാത്രമല്ല ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡ്സില്‍ ഇടം നേടുകയും ചെയ്തിട്ടുണ്ട്. നിരവധിപേര്‍ രാധാമണിയെ അഭിനന്ദിച്ച് കമന്റുകളിട്ട്. "പലര്‍ക്കും പ്രചോദനമാകുന്ന യാത്രക്കാരി' എന്നാണൊരാള്‍ കുറിച്ചത്.