പുഞ്ചിരിക്കുമ്പോള്‍ മാത്രം തുറക്കുന്ന വാതില്‍; വൈറല്‍
Saturday, July 20, 2024 12:18 PM IST
നോക്കൂ, ഒരു പുഞ്ചിരി നമ്മുടെ ഒരു ദിവസത്തെ മാത്രമല്ല ജീവിതത്തെ തന്നെ ശുഭകരമാക്കും. എന്നാല്‍ ഇത് അറിയാമെങ്കിലും ഒട്ടുമിക്കവരും മുഖത്തെ ഗൗരവകരമൊ മ്ലാനമായൊ സൂക്ഷിക്കും. എന്നിട്ട് "ഞാനെന്താ ഇങ്ങനെ' എന്നിങ്ങനെയുള്ള ആശങ്കകള്‍ ആലോചിക്കും.
അടുത്തിടെ ഇന്റര്‍നെറ്റില്‍ എത്തിയ ഒരു വൈറല്‍ കാഴ്ച ചിരിയുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. എക്സിലെത്തിയ ദൃശ്യങ്ങള്‍ പറഞ്ഞത് ഒരു കഫേയുടെ കഥയാണ്. ഗുഡ് ന്യൂസ് എന്ന യൂറോപ്യന്‍ കോഫി ഷോപ്പ് ആളുകള്‍ പുഞ്ചിരിച്ചാല്‍ മാത്രമെ തുറക്കുകയുള്ളു.
ദൃശ്യങ്ങളില്‍ ആളുകള്‍ ചിരിക്കാതെയാണ് കടയ്ക്ക് മുന്നില്‍ എത്തുന്നത്. എന്നാല്‍ വാതില്‍ തുറക്കാതിരിക്കുമ്പോള്‍ അവര്‍ ചുറ്റും നോക്കുന്നു. അപ്പോഴാണ് ചിരിച്ചാല്‍ മാത്രമാണ് പ്രവേശനം എന്ന നോട്ടീസ് കാണുന്നത്. തുടർന്ന് അവര്‍ ചിരിക്കുകയും വാതില്‍ തുറക്കെപ്പടുകയും ചെയ്യുന്നതായി കാണാം.
വൈറലായി മാറിയ ദൃശ്യങ്ങള്‍ക്ക് നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു. "ഇത് ലോകമെമ്പാടും സംഭവിക്കണം' എന്നാണൊരാള്‍ കുറിച്ചത്.