"ഉര്‍വശി'പാട്ടിനെ ഓര്‍മിപ്പിച്ച് മുംബൈയിലെ ഒരുകൂട്ടം കാക്കള്‍
Friday, July 19, 2024 3:31 PM IST
നമ്മള് കാക്കളെ ആകാശത്തും ഭക്ഷണത്തിന് ചുറ്റും കൂട്ടമായി കാണാറുണ്ട്. അവ സദാ ശബ്ദമുണ്ടാക്കി നമുക്കിടയില്‍ ഇങ്ങനെ പറന്നു നടക്കും. സാധാരണ സമൂഹ മാധ്യമങ്ങളില്‍ അത്ര ചേക്കേറാറുള്ള പക്ഷികളല്ല കാക്കകള്‍.
എന്നാല്‍ മുംബൈയിലെ കാക്കകള്‍ ആ പതിവ് തെറ്റിച്ചിരിക്കുന്നു. തങ്ങളുടെ ഒരൊറ്റ യാത്രകൊണ്ടവര് വൈറലായിരിക്കുന്നു. എക്സിലെത്തിയ ദൃശ്യങ്ങള്‍ പ്രകാരം മുംബൈയിലെ നിരത്തുകളിലെ കാഴ്ചയാണുള്ളത്.
ദൃശ്യങ്ങളില്‍ സഞ്ചരിക്കുന്ന ഒരു ബസിന് മുകളിലായി നിരവധി കാക്കകള്‍ ഇരിപ്പുറപ്പിച്ചിരിക്കുന്നു. ഈ കാഴ്ചയെ കാതലന്‍ എന്ന തമിഴ് സിനിമയിലെ "ഉര്‍വശി ഉര്‍വശി' എന്ന ഗാനരംഗവുമായാണ് ആളുകള്‍ താരതമ്യം ചെയ്തത്.
ഹിറ്റായി മാറിയ ഈ കാഴ്ചകള്‍ക്ക് നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു. "കുടുംബമായി മുംബൈ നഗരം ചുറ്റിക്കറങ്ങാന്‍ ഇറങ്ങിയ കാക്കകള്‍'എന്നാണൊരാള്‍ കുറിച്ചത്.