ഗുണ്ടൽപ്പേട്ടിൽ സൂര്യകാന്തി വസന്തം
Monday, July 15, 2024 11:24 AM IST
കർണാടക-കേരള അതിർത്തിപ്രദേശമായ ഗുണ്ടൽപേട്ടിൽ സൂര്യകാന്തിവസന്തം. കാഴ്ചയുടെ വിരുന്നൊരുക്കി ഏക്കറുകണക്കിനു സ്ഥലത്താണു നയനമനോഹരമായി സൂര്യകാന്തിപ്പൂക്കൾ വിരിഞ്ഞുനിൽക്കുന്നത്. സൂര്യകാന്തിപ്പാടം പൂത്തുലഞ്ഞതോടെ അവിടേക്കുള്ള സഞ്ചാരികളുടെ ഒഴുക്കും തുടങ്ങി.
കാലങ്ങളായി പൂവു കൃഷി ഇവിടെയുള്ളവരുടെ ജീവിതത്തിന്റെ ഭാഗമാണ്. കലാവസ്ഥ ചതിച്ചില്ലെങ്കില്‍ ന്യായമായ വില കർഷകർക്കു ലഭിക്കും. മുപ്പതുദിവസത്തോളം സൂര്യകാന്തി വിസ്മയം ഗുണ്ടൽപേട്ടിലുണ്ടാകും. ഓഗസ്റ്റ് ആദ്യവാരത്തോടെ സൂര്യകാന്തി വിളവെടുപ്പ് അവസാനിക്കും.
സൂര്യകാന്തിപ്പാടങ്ങളുടെ പശ്ചാത്തലത്തില്‍ ഫോട്ടോയെടുക്കാനും ദൃശ്യഭംഗി ആസ്വദിക്കാനും കുടുംബസമേതമെത്തുന്നവരാണു കൂടുതലും. സഞ്ചാരികളുടെ വരവു വർധിച്ചതോടെ ധാരാളം സൗകര്യങ്ങളും പ്രാദേശികഭരണകൂടം ഒരുക്കിയിട്ടുണ്ട്.
ചാമരാജ്നഗർ ജില്ലയിലാണ് ഗുണ്ടൽപേട്ട്. തമിഴ്നാടുമായും ഗുണ്ടൽപേട്ട് അതിർത്തി പങ്കിടുന്നു. സുൽത്താൻ ബത്തേരിയാണ് കേരളത്തിലെ ഏറ്റവും അടുത്ത സ്ഥലം.