ബാഗിന് ചെലവ് 4,700 രൂപ മാത്രം വിൽപന വില 2.34 ലക്ഷം..!
Tuesday, July 9, 2024 12:42 PM IST
ബ്രാൻഡഡ് സാധനങ്ങളോട് ചിലർക്കു വല്ലാത്ത ഭ്രമമാണ്. അന്പരപ്പിക്കുന്ന വിലയാണെങ്കിലും അതൊന്നും നോക്കാതെ അവ വാങ്ങിക്കൂട്ടും. എന്നാല്‍ ഇതിന്റെ യഥാര്‍ഥ നിര്‍മാണച്ചെലവ് അറിഞ്ഞാൽ വാങ്ങിയവൻ തലയില്‍ കൈവച്ചുപോകുമെന്നത് മറ്റൊരു കാര്യം.
ഫാഷൻ സാധനങ്ങളുടെയും സൗന്ദര്യവര്‍ധക വസ്തുക്കളുടെയും പ്രശസ്ത ഫ്രഞ്ച് ലക്ഷ്വറി ബ്രാന്‍ഡ് ആണ് ഡിയോര്‍. ലോകമെമ്പാടുമുള്ള സെലിബ്രിറ്റികളും സമ്പന്നരുമൊക്കെ ആഡംബരത്തിനും ചിലര്‍ അഹങ്കാരത്തിനുമായി ഡിയോര്‍ ബാഗുകളും മറ്റ് ഉത്പന്നങ്ങളും വാങ്ങുന്നു.
ഇത്തരം ആഡംബര ബ്രാൻഡ് സാധനങ്ങളെക്കുറിച്ച് അടുത്തിടെ ഇറ്റാലിയന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരമാണു പുറത്തുവന്നത്. 2.34 ലക്ഷം രൂപയ്ക്ക് വിപണിയില്‍ വില്‍ക്കുന്ന ഡിയോര്‍ ബാഗിന്റെ യഥാർഥ നിര്‍മാണച്ചെലവ് 4,778 രൂപ മാത്രമാണത്രെ.
8,385 രൂപ ചെലവുള്ള അര്‍മാനിയുടെ ബാഗുകള്‍ വില്‍ക്കുന്നത് 1.62 ലക്ഷം രൂപയ്ക്ക്. ദി വാള് സ്ട്രീറ്റ് ജേണല്‍ ആണ് ഇക്കാര്യം പുറത്തുവിട്ടത്. വിപണിയിലെ കൊള്ള പുറത്തുകൊണ്ടുവന്ന ഇറ്റാലിയന്‍ അധികൃതര്‍ക്ക് വലിയ കൈയടിയാണ് ലോകം നല്‍കുന്നത്.
അതേസമയം, ഡിയോര്‍, അര്‍മാനി തുടങ്ങിയ കമ്പനികള്‍ ഇതിനോടു പ്രതികരിക്കാൻ തയാറായില്ല.