"അച്ചോടാ', എന്തു രസമാണീ ആധാര്‍ കാര്‍ഡ് ഫോട്ടോ പോസ് ചെയ്യല്‍; കാണാം
Monday, July 8, 2024 3:58 PM IST
നമ്മുടെ ഔദ്യോഗിക രേഖകളില്‍ ഒന്നാണല്ലൊ ആധാര്‍ കാര്‍ഡ്. എല്ലാ പൗരന്മാരും ഇത് എടുത്തിരിക്കണം എന്നാണല്ലൊ. അതിനാല്‍ ആബാലവൃദ്ധം അക്ഷയയിലെ കാമറയ്ക്ക് മുന്നില്‍ ചെന്നുനില്ക്കും.
പലപ്പോഴും നല്ല ചിത്രം ആഗ്രഹിച്ചാലും ആധാര്‍ ചിത്രങ്ങള്‍ നമ്മളെ ഞെട്ടിക്കുകയാണ് പതിവ്. "ആരാണിവന്‍' എന്ന സംശയം തോന്നിക്കും പോലെയാകും നാം നമുക്ക് മുന്നില്‍ ചിത്രമായി എത്തുക.
ഇപ്പോഴിതാ ഒരു കൊച്ചു പെണ്‍കുട്ടി ആധാര്‍ കാര്‍ഡിനായി പോസ് ചെയ്യുന്ന കാഴ്ച സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഇന്‍സ്റ്റഗ്രാമില്‍ എത്തിയ ദൃശ്യങ്ങളില്‍ ഗുന്ഗുണ് എന്ന് പേരുള്ള കുട്ടി കാമറയ്ക്ക് മുന്നില്‍ നില്ക്കുന്നതായി കാണാം.
കാമറമാന്‍ ചിത്രം പകര്‍ത്താന്‍ ശ്രമിക്കുമ്പോഴൊക്കെ പുഞ്ചിരിക്കുകയും തല വെട്ടിച്ച്, കവിളില്‍
കെെ വെച്ചുമൊക്കെ പല പോസുകള്‍ നല്‍കുകയാണ്. കാമറ സൂം ചെയ്തും മറ്റും ചിത്രം ഒന്ന് പകര്‍ത്താന്‍ അദ്ദേഹം പെടാപാട് പെടുകയാണ്. ഗുന്ഗുണിന്റെ പിതാവൊ മറ്റൊ കുട്ടിയെ നേരെ നില്ക്കാന് പ്രേരിപ്പിക്കുന്നുണ്ട്.
എന്നിരുന്നാലും അതത്ര ഫലവത്താകുന്നില്ല. ഒടുവില്‍ എങ്ങനെയോ ആ ഭഗീരഥ ഉദ്യമം ഉദ്യോഗസ്ഥന് പൂര്‍ത്തിയാക്കുന്നു. വൈറല്‍ കാഴ്ചയ്ക്ക് നിരവധി കമന്റുകള്‍ ലഭിച്ചു. "ഹൃദ്യം' എന്നാണൊരാള്‍ കുറിച്ചത്.