നി​ന​ച്ചി​രി​ക്കാ​തെ കോടികൾ; ദു​ബാ​യി ലോ​ട്ട​റി അ​ടി​ച്ച ഇ​ല​ക്ട്രീ​ഷ്യ​ന്‍
Friday, June 28, 2024 11:47 AM IST
ലോ​ട്ട​റി എ​ന്ന വാ​ക്ക് കേ​ള്‍​ക്കു​മ്പോഴെ ഭാ​ഗ്യം എ​ന്ന​തും ഓ​ര്‍​മ വ​രും. ചി​ല​ര്‍ ആ​കെ ഒ​റ്റ​ത്ത​വ​ണ പ​രീ​ക്ഷി​ക്കു​മ്പോ​ഴെ ഭാ​ഗ്യം കൂ​ടെ പോ​രും. ചി​ല​ര്‍ കൊ​ല്ല​ങ്ങ​ള്‍ പ​രി​ശ്ര​മി​ക്കും ലോ​ട്ട​റി ഒ​ന്ന് ക​നി​യാ​ന്‍.

ന​മ്മു​ടെ നാ​ട്ടി​ലെ ഓ​ണം ബം​പ​റും വി​ഷു ബം​പ​റു​മൊ​ക്കെ അ​ടി​ച്ച​യാ​ളു​ക​ളെ വി​സ്മ​യ​ത്തോ​ടു കൂ​ടി​യാ​ണ് പൊ​തു​സ​മൂ​ഹം കാ​ണാ​റു​ള്ള​ത്.​എ​ന്നാ​ല്‍ ഈ ​നാ​ട്ടി​ലേ​തി​ലും പ​ണം കി​ട്ടു​ന്ന ലോ​ട്ട​റി​ക​ള്‍ മ​റ്റ് പ​ല രാ​ജ്യ​ങ്ങ​ളി​ലും ഉ​ണ്ട്.

അ​ത്ത​ര​ത്തി​ല്‍ പ്ര​ശ​സ്ത​മാ​ണ് ദു​ബാ​യി​യി​ലെ ലോ​ട്ട​റി​ക​ള്‍. അ​ടു​ത്തി​ടെ ഇ​ന്ത്യ​ക്കാ​ര​നാ​യ ഒ​രു ഇ​ല​ക്ട്രീ​ഷ്യ​ന് ഈ ​ദു​ബാ​യി ലോ​ട്ട​റി അ​ടി​ക്കു​ക​യു​ണ്ടാ​യി. ഏ​ക​ദേ​ശം 2.2 കോ​ടി രൂ​പ​യാ​ണ് ഈ 46 ​കാ​ര​ന് അ​ടി​ച്ച​ത്.

ഒ​രു മി​ല്യ​ണ്‍ ദി​ര്‍​ഹ​ത്തിന്‍റെ ക്യാ​ഷ് പ്രൈ​സ് നേ​ടി​യ​ത് നാ​ഗേ​ന്ദ്രം ബോ​റു​ഗ​ദ്ദ എ​ന്ന​യാ​ളാ​ണ്. ഇ​ദ്ദേ​ഹം ആ​ന്ധ്രാ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​ണ്. കു​റ​ച്ച് വ​ര്‍​ഷ​മാ​യി അ​ദ്ദേ​ഹം യു​എ​ഇ​യി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. 18 വ​യ​സു​ള്ള മ​ക​ളും 16 വ​യ​സു​ള്ള മ​ക​നും അദ്ദേഹത്തിനുണ്ട്. കു​ടും​ബ​ത്തി​ന് മെ​ച്ച​പ്പെ​ട്ട ജീ​വി​തം ന​ല്‍​കാ​ന്‍ ത​നി​ക്കി​നി ക​ഴി​യു​മെ​ന്ന സ​ന്തോ​ഷ​ത്തി​ലാ​ണ് ബോ​റു​ഗ​ദ്ദ ഇ​പ്പോ​ള്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.