തോണിക്കാരന് പ്രീ വെഡ്ഡിംഗ് ഷൂട്ട് സംവിധാനം ചെയ്തപ്പോള്‍; സംഗതി ഉഷാർ
Friday, May 31, 2024 11:11 AM IST
കല്യാണവുമായ ബന്ധപ്പെട്ടുള്ള ഒരു കാര്യമാണല്ലൊ പ്രീവെഡ്ഡിംഗ് ഷൂട്ട്. സമൂഹ മാധ്യമങ്ങള്‍ വന്നതോടെ ഇതല്പം കളര്‍ഫുള്ളും വെറൈറ്റിയുമാക്കാന് ആളുകള്‍ നന്നേ പരിശ്രമിക്കും. അതിനായി മരക്കൊമ്പിലും മലയിലുമൊക്കെ കേറിപ്പറ്റും.
മിക്കവരും തെരഞ്ഞെടുക്കുന്ന ഒരു ലൊക്കേഷനാണ് വള്ളവും വെള്ളവും. തോണിയെ ടൈറ്റാനിക്ക് ആക്കാന്‍ ഫോട്ടോഗ്രാഫേഴ്സും മത്സരിക്കും.
ഇപ്പോഴിതാ ആന്ധ്രയില്‍ നടന്ന ഒരു പ്രീ വെഡ്ഡിംഗ് ഷൂട്ട് വൈറലായി മാറിയിരിക്കുന്നു. എന്നാല്‍ ഇതില്‍ ഹിറ്റായി മാറിയത് വധുവൊ വരനൊ എന്തിന് ഫോട്ടോഗ്രാഫറൊ അല്ല. മറിച്ച് വള്ളം തുഴയാനെത്തിയ ആളാണ്. അതിനു കാരണം തുഴ മാറ്റിവച്ച് അദ്ദേഹം പ്രീ വെഡ്ഡിംഗ് സംവിധായകനായി മാറിയതാണ്.
എക്സിലെത്തിയ ദൃശ്യങ്ങള്‍ പ്രകാരം പ്രതിശ്രുത വരനും വധുവും വള്ളത്തില്‍ നില്ക്കുന്നു. അല്പം പ്രായമുള്ള വള്ളക്കാരന് അവര്‍ ചിത്രങ്ങള്‍ക്കായി നില്‍ക്കേണ്ട പോസുകള്‍ പറഞ്ഞുകൊടുക്കുന്നു. ഒറ്റക്കാല് നീട്ടിയൊക്കെ കാട്ടുന്ന ദൃശ്യങ്ങള്‍ ആളുകള്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്.
കഴിഞ്ഞവര്ഷമായിരുന്നത്രെ ഈ വെറൈറ്റി ഫോട്ടോ ഷൂട്ട്. അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തിന് മുമ്പുള്ള ആഘോഷത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സമൂഹ മാധ്യമങ്ങളില്‍ ഉടലെടുത്തപ്പോഴാണ് ഈ ദമ്പതികള്‍ തങ്ങളുടെ പ്രീവെഡിംഗ് ഷൂട്ട് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്.
ദൃശ്യങ്ങള്‍ക്ക് നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു. "ആ ആവേശം അഭിനന്ദനാര്‍ഹം തന്നെ' എന്നാണൊരാള്‍ കുറിച്ചത്.