ശവസംസ്കാര പ്രമേയത്തിലൊരു പ്രെഗ്നന്‍സി ഷൂട്ട്; വൈറല്‍
Friday, September 29, 2023 4:07 PM IST
ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടങ്ങളില്‍ ഒന്നാണല്ലൊ ഗര്‍ഭധാരണ കാലം. പഴയകാലത്ത് ഇതുമായി ബന്ധപ്പെട്ട് ധാരാളം ചടങ്ങുകള്‍ കാണാന്‍ കഴിയുമായിരുന്നു.
നിലവിലും അത്തരം ആചാരങ്ങളും ചടങ്ങുകളും ഒക്കെ ആളുകള്‍ ചെയ്യാറുണ്ട്. എന്നാല്‍ സമൂഹ മാധ്യമങ്ങളുടെ വരവോടെ മറ്റേണിറ്റി ഫോട്ടോ ഷൂട്ട് പോലുള്ള കാര്യങ്ങളും ഇടംപിടിച്ചിരിക്കുകയാണ്.
ഇത്തരം ഗര്‍ഭകാല ചിത്രം പകര്‍ത്തലുകളില്‍ പലരും വ്യത്യസ്തമായ ആശയങ്ങളും ഇടങ്ങളും തേടാറുണ്ട്. അത്തരത്തില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ വൈറലായി മാറാറുമുണ്ട്.
എന്നാല്‍ അടുത്തിടെ അമേരിക്കയിലുള്ള ഒരു ഗര്‍ഭിണി നടത്തിയ മറ്റേണിറ്റി ഫോട്ടോഷൂട്ട് നെറ്റിസണെ ആകെ ഞെട്ടിച്ചു. കാരണം ശവസംസ്കാരം ആണ് ഇവര്‍ തീം ആയി തിരഞ്ഞെടുത്തത്. കെന്റക്കിയില്‍ നിന്നുള്ള ചെറിഡന് ലോഗ്സ്ഡണ്‍ എന്ന 23 കാരിയായ യുവതിയാണ് ശവസംസ്കാര പ്രമേയത്തിലുള്ള ഗര്‍ഭകാല ഷൂട്ട് നടത്തിയത്.
കറുത്തഗൗണും മറ്റുമാണ് ഇവരുടെ വേഷവിധാനം. കെെയില്‍ സോണോഗ്രാമിന്റെ ചിത്രവും ഉണ്ട്. ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ നിരവധിപേര്‍ അഭിപ്രായങ്ങളുമായി എത്തി. ചിലര്‍ യുവതിയെ അഭിനന്ദിച്ചപ്പോള്‍ മറ്റുചിലര്‍ ഇത്തരം തീമില്‍ എതിര്പ്പറിയിക്കുകയാണുണ്ടായത്.