കണ്ണടച്ചുതുറക്കും മുമ്പ് ചെസില്‍ ഒരു റിക്കാര്‍ഡ് നേട്ടം;കെെയടിച്ച് നെറ്റിസണ്
Thursday, September 28, 2023 11:35 AM IST
ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് ബുക്കില്‍ ഇടംനേടുക എന്നത് ഏറ്റവും ആനന്ദകരവും അതിശയകരവുമായ ഒന്നാണ്. അത്രമേല്‍ കഴിവും പരിശീലനവും ഒക്കെ നിമിത്തമാണ് പലരും ഈ നേട്ടം കെെവരിക്കുന്നത്.
പലതും പലരും പിന്നീട് തകര്‍ക്കുമെങ്കിലും ഗിന്നസില്‍ എത്തുക എന്നതിന്റെ മാറ്റ് കുറയുന്നില്ല. ഇപ്പോഴിതാ മലേഷ്യയില്‍ നിന്നുള്ള ഒരുപെണ്കുട്ടിയാണ് വേറിട്ട ഗിന്നസ് നേട്ടത്തിലൂടെ സമൂഹ മാധ്യമങ്ങളില്‍ താരമായിരിക്കുന്നത്.
പുനിതമലര്‍ രാജശേഖര്‍ എന്ന പെണ്‍കുട്ടിയാണ് ഈ താരം. ചെസ് ബോര്‍ഡിലുള്ള പ്രകടനം നിമിത്തമാണ് കുട്ടി ഗിന്നസില്‍ പേര് ചാര്‍ത്തിയത്.
കണ്ണടച്ച് വെറും 45.72 സെക്കന്‍ഡില്‍ ഒരു ചെസ് ബോര്‍ഡിലെ സകല കരുക്കളെയും കൃത്യമായി അടുക്കിവച്ചാണ് ഈ 10 വയസുകാരി നേട്ടം കെെവരിച്ചത്. കിഡ്സ് ഗോട്ട് ടാലന്റ് പോലുള്ള വിവിധ പരിപാടികളില്‍ പങ്കെടുത്തിട്ടുള്ള പുനിതമലര്‍ മികച്ചയൊരു ചെസ് താരം കൂടിയാണ്.
കുട്ടിയുടെ പിതാവാണ് ചെസിലും ഈ റിക്കാര്‍ഡ് പ്രകടനത്തിലും പരിശീലകന്. പെണ്‍കുട്ടി കണ്ണുകള്‍ മൂടിക്കെട്ടി നിമിഷങ്ങള്‍ക്കുള്ളില്‍ കരുക്കള്‍ അടുക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
നിരവധിപേര്‍ കുട്ടിയെ അഭിനന്ദിച്ച് രംഗത്തെത്തി. "ഇനിയും മികച്ചനേട്ടങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകട്ടെ' എന്നാണൊരാള്‍ കുറിച്ചത്.