ആദത്തെ ഞെട്ടിച്ച് മക്ഡൊണാള്‍ഡ്സിലെ ഹിറ്റ്ലര്‍
Wednesday, September 20, 2023 3:25 PM IST
ഈ ലോകത്തെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന പേരുകളില്‍ ഒന്നാണല്ലൊ അഡോല്‍ഫ് ഹിറ്റ്ലര്‍. ജര്‍മനിയുടെ അധികാരിയായിരുന്ന ഇദ്ദേഹം ലോകമഹായുദ്ധത്തിലടക്കം ഭാഗവാക്കായി കുപ്രസിദ്ധിയാര്‍ജിച്ച ആളാണല്ലൊ.
ഹിറ്റ്ലറുടെ നാസിപ്പടയെ കുറിച്ച് കേള്‍ക്കാത്തവര്‍ നന്നേ കുറവായിരിക്കുമല്ലൊ. എന്നാല്‍ അടുത്തിടെ ഈ പേര് വാര്‍ത്തകളില്‍ ഉയര്ന്നുകേട്ടതിന്റെ കാരണം സ്വല്പം വ്യത്യസ്തമാണ്. മക്ഡൊണാള്‍ഡ്സ് ആണ് അതിനുകാരണം.
ഇവിടെ നിന്നും ഭക്ഷണം വാങ്ങിയ ഒരാള്‍ അത് കഴിക്കാനായി തുറന്നപ്പോള്‍ ആകെ ഞെട്ടി. തന്റെ ബ്രെഡില്‍ ഹിറ്റ്ലറുടെ മുഖം. ലണ്ടന്‍കാരനായ ആദത്തിനാണ് ഇത്തരത്തില്‍ ഹിറ്റ്ലറെ ലഭിച്ചത്. ഇക്കാര്യത്തില്‍ കൗതുകം തോന്നിയ അദ്ദേഹം ഇതിന്റെ ചിത്രം പകർത്തി സമൂഹ മാധ്യമങ്ങളില്‍ നല്കി.
സംഗതി വൈറലായി മാറുകയും ചെയ്തു. നിരവധിപേര്‍ ചിത്രത്തിന് കമന്റുകള്‍ നല്കി. "ആഹാരം വിഷമയമാണെന്ന് പറയുന്നത് ഇതിനാലാണ്' എന്നാണൊരാള്‍ കുറിച്ചത്.