പ്രതീക്ഷകള്‍ക്ക് അപ്പുറമാണ് രണം!
പ്രിഥ്വിരാജ്, റഹ്മാന്‍, ഇഷ തല്‍വാര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പുതുമുഖ സംവിധായകന്‍ നിര്‍മല്‍ സഹദേവ് അണിയിച്ചൊരുക്കിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് രണം. പെടുക, പെട്ടുപോകുക എന്നീ രണ്ട് അവസ്ഥകളില്‍ നിന്നുള്ള അതിജീവനമാണ് ചിത്രം പറയുന്നത്...



ട്രെ​യി​ല​റി​ലെ ഇ​ടി​വെ​ട്ട് പ​ശ്ചാ​ത്ത​ല ​സം​ഗീ​ത​വും ആ​ക്ഷ​നും കണ്ട് ഇടിപ്പടം പ്ര​തീ​ക്ഷി​ച്ച് ര​ണ​ത്തി​ന് ക​യ​റി​യാ​ൽ ഇ​തെ​ന്തൊ​രു പ​ട​മെ​ന്ന് ആ​ർ​ക്കും തോ​ന്നാം. പ​ക്ഷേ, സം​ഭ​വം കൊ​ള്ളാം ഇ​മോ​ഷ​ണ​ൽ ഡ്രാ​മ​യ്ക്ക് ഇ​ട​യി​ലേ​ക്ക് ആ​ക്ഷ​ൻ ക​യ​റിയിറ​ങ്ങി പോവുകയാണ്.

അ​തേ, ക​ഥ ആ​വ​ശ്യ​പ്പെ​ടു​ന്നി​ട​ത്ത് മാ​ത്ര​മേ ര​ണ​ത്തി​ൽ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളു​ള്ളു. ഈ ​ഒ​രു മു​ന്ന​റി​യി​പ്പ് മ​ന​സി​ലി​ട്ടോ​ണ്ട് ര​ണ​ത്തി​ന് ക​യ​റി​ക്കോ, പി​ന്നെ കാ​ര്യ​ങ്ങ​ളെ​ല്ലാം വെ​ടി​പ്പാ​യി​രി​ക്കും.

പൃ​ഥ്വി​രാ​ജ്-ന​ന്ദു-റ​ഹ്‌മാ​ൻ ത്ര​യ​ത്തി​ന്‍റെ അ​ഭി​ന​യ മി​ക​വ് ത​ന്നെ​യാ​ണ് ര​ണ​ത്തി​ന്‍റെ പ്ല​സ് പോ​യി​ന്‍റ്. അ​മേ​രി​ക്ക​യെ​ന്നു കേ​ൾ​ക്കു​ന്പോ​ൾ സ​ന്പ​ന്ന​ത​യു​ടെ ദൃ​ശ്യ​ങ്ങ​ളാ​വും പ​ല​രു​ടെ​യും മനസിൽ വരിക. ഇ​വി​ടെ പ​ക്ഷേ, ന​വാ​ഗ​ത സം​വി​ധാ​യ​ക​ൻ നി​ർ​മ​ൽ സ​ഹ​ദേ​വ് പ്രേ​ക്ഷ​ക​രെ കൂ​ട്ടി​ക്കൊ​ണ്ടു പോ​കു​ന്ന​ത് മയക്കുമരുന്ന് മാഫിയ പൂ​ണ്ടുവി​ള​യാ​ടു​ന്ന ഡിട്രോ​യി​റ്റെ​ന്ന ന​ഗ​ര​ത്തി​ലേ​ക്കാ​ണ്.

പൃ​ഥ്വി​യു​ടെ ശ​ബ്ദ​ത്തി​ൽ ക​ഥ പ​തി​യെ നീ​ങ്ങിത്തുട​ങ്ങു​ന്പോ​ൾ എ​ന്തോ വ​ലി​യ ഒ​രു സം​ഭ​വം പ​റ​യാ​ൻ പോ​കു​ന്നു​വെ​ന്നു​ള്ള തോ​ന്ന​ൽ പ്രേ​ക്ഷ​ക​കന് ഉണ്ടാകും. എ​ന്നാ​ൽ സം​ഭ​വം ഗ്യാംഗ്സ്റ്റ​ർ പോ​രാ​ട്ടമാണെന്ന് പ്രേക്ഷകന് പതിയെ മനസിലാകും.



അ​മേ​രി​ക്ക​ൻ പ​ശ്ചാ​ത്ത​ല​ത്തി​ന്‍റെ പി​ൻ​ബ​ല​ത്തി​ൽ ആ​വി​ഷ്ക​ര​ണ​ത്തി​ൽ വ്യ​ത്യ​സ്ത​ത കൊ​ണ്ടു​വ​രാ​നാ​ണ് സം​വി​ധാ​യ​ക​ൻ ​ശ്ര​മി​ച്ചി​രി​ക്കു​ന്ന​ത്. തു​ട​ക്ക​ത്തി​ൽ ആ ​ശ്ര​മ​ത്തി​ന് കൈ​യ​ടി​യും കി​ട്ടു​ന്നു​ണ്ട്.

എ​ന്നാ​ൽ ചി​ത്രം പ​തി​യെ അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി കു​ടും​ബ​ത്തി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്കി​ട​യി​ലേ​ക്ക് ക​ട​ക്കു​ന്ന​തോ​ടെ ചെ​റു​താ​യി വിഷയത്തിൽ നിന്നും തെന്നിമാറുന്നുണ്ട്.

തി​ര​ക്ക​ഥ​യ്ക്ക് വ​ലി​യ മേന്മ​യൊ​ന്നും പ​റ​യാ​നി​ല്ലെ​ങ്കി​ലും കി​ട്ടി​യ വേ​ഷം കൈ​യ​ട​ക്ക​ത്തോ​ടെ ചെ​യ്യാ​ൻ പൃ​ഥ്വി​ക്ക് ക​ഴി​ഞ്ഞ​തോ​ടെ ര​ണം പ​തി​യെ താ​ളം ക​ണ്ടെ​ത്തിത്തുട​ങ്ങി. സാ​ഹ​ച​ര്യ​ങ്ങ​ൾ കൊ​ണ്ട് ഡ്ര​ഗ് ഡീ​ല​റാ​യി മാ​റേ​ണ്ടി വ​രു​ന്ന ആ​ദി​യാ​യി പൃ​ഥ്വി ചി​ത്ര​ത്തി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ക​യാ​ണ്.


ഓ​രോ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ​യും ഉ​ള്ളി​ലു​ള്ള വി​കാ​ര​ങ്ങ​ളെ പു​റ​ത്തേക്ക് എ​ടു​ത്തി​ട്ടു​കൊ​ണ്ടു​ള്ള ഒ​രു ഇ​മോ​ഷ​ണ​ൽ ഫൈ​റ്റാ​ണ് ചി​ത്ര​ത്തി​ൽ ഉ​ട​നീ​ളം കാ​ണാ​ൻ ക​ഴി​യു​ക. പെ​ടു​ക, പെ​ട്ടുപോ​കു​ക എ​ന്നീ ര​ണ്ട് അ​വ​സ്ഥ​ക​ളെ അ​തി​ജീ​വ​ന​ത്തി​ന്‍റെ പാ​ത​യി​ലേ​ക്ക് കൊ​ണ്ടെ​ത്തി​ക്കുന്നതിൽ സം​വി​ധാ​യ​ക​ൻ വിജയിച്ചിട്ടുണ്ട്.

ദാ​മോ​ദ​റാ​യി എ​ത്തി റ​ഹ്‌മാ​ൻ നെ​ഗ​റ്റീ​വ് ട​ച്ചു​ള്ള ക​ഥാ​പാ​ത്രം കൈ​യ​ട​ക്ക​ത്തോ​ടെ കൈ​കാ​ര്യം ചെ​യ്തി​ട്ടു​ണ്ട്. സീ​രി​യ​സ് മൂ​ഡി​ലു​ള്ള ചി​ത്ര​ത്തി​ൽ ഇ​ട​യ്ക്കി​ടെ ചി​രി വി​ട​ർ​ത്താ​ൻ ചി​ല കു​ഞ്ഞുകു​ഞ്ഞ് സം​ഭാ​ഷ​ണ​ങ്ങ​ൾ​ക്ക് ക​ഴി​യു​ന്നു​ണ്ട്. അ​ത്ത​രം രം​ഗ​ങ്ങ​ൾ പ്രേ​ക്ഷ​ക​ർ​ക്ക് ന​ൽ​കി​യ ആ​ശ്വാ​സം ചെ​റു​ത​ല്ല. മ​ന​സി​ൽ പ​തി​ഞ്ഞും പ​തി​യാ​തെ​യും പോ​കു​ന്ന നി​ര​വ​ധി ക​ഥാ​പാ​ത്ര​ങ്ങ​ൾ ചി​ത്ര​ത്തി​ലു​ണ്ട്.


ഇ​ഷ ത​ൽ​വാ​ർ സീ​മ​യാ​യി എ​ത്തി ചി​ത്ര​ത്തെ കു​ടും​ബ​ പ്രേ​ക്ഷ​ക​രി​ലേ​ക്ക് അടുപ്പിക്കുകയായിരുന്നു. ന​ന്ദു​വാ​ക​ട്ടെ പൃ​ഥ്വി​യു​മൊ​ത്തു​ള്ള രം​ഗ​ങ്ങ​ൾ ആ​സ്വ​ദി​ച്ച് ചെ​യ്ത​തി​ന്‍റെ ഫ​ലം സ​ക്രീ​നി​ൽ കാണാനും കഴിയും. ആ​ക്ഷ​ൻ രം​ഗ​ങ്ങ​ൾ എന്നും പൃഥ്വി മിന്നിച്ചിട്ടല്ലേ ഉള്ളൂ.

ആ ​പ​തി​വ് ര​ണ​ത്തി​ലും തെ​റ്റി​ച്ചി​ട്ടി​ല്ല. മ​നു​ഷ്യ​മ​ന​സു​ക​ളി​ലെ വി​ള്ള​ലു​ക​ളും ക​പ​ട​ത​ക​ളും കാ​ട്ടി പോ​കു​ന്ന ആ​ദ്യ പ​കു​തി​യി​ൽ ഓ​ർ​ത്തി​രി​ക്കാ​ൻ പാ​ക​ത്തി​നു​ള്ള നി​ര​വ​ധി ഫ്രെ​യി​മു​ക​ൾ ഛായാ​ഗ്രാ​ഹ​ക​ൻ സ​മ്മാ​നി​ച്ചി​ട്ടു​ണ്ട്.

അ​ക​പ്പെ​ട​ലി​ന്‍റെ​യും ര​ക്ഷ​പ്പെ​ട​ലി​ന്‍റെ​യും ക​ഥ​യാ​ണ് ര​ണം പ​റ​യു​ന്ന​ത്. അ​തു​കൊ​ണ്ടുത​ന്നെ ര​ണ്ടാം പ​കു​തി ര​ക്ഷ​പെ​ട​ലു​ക​ൾ​ക്ക് ഉൗ​ന്ന​ൽ ന​ൽ​കി​യാ​ണ് മു​ന്നോ​ട്ടുപോ​കു​ന്ന​ത്.

ഗ്യാംഗ്സ്റ്റ​ർ സി​നി​മ​ക​ളി​ൽ സാ​ധാ​ര​ണ ക​ണ്ടു​വ​രാ​റു​ള്ള മു​ട്ടി​നുമു​ട്ടി​നു​ള്ള ആ​ക്ഷ​ൻ രം​ഗ​ങ്ങ​ൾ ര​ണ​ത്തി​ൽ കാ​ണാ​നാ​വി​ല്ല. പ​ക​രം റി​യ​ലി​സ്റ്റി​ക്കാ​യ അ​വ​ത​ര​ണ​മാ​ണ് സം​വി​ധാ​യ​ക​ൻ ര​ണ​ത്തി​ൽ പ​രീ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്.



ജെ​യ്ക്സ് ബി​ജോ​യി ഒ​രു​ക്കി​യ പ​ശ്ചാ​ത്ത​ല സം​ഗീ​തം പ്രേ​ക്ഷ​ക​രെ ആ​വോ​ളം തൃ​പ്തി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​ല​പ്പോ​ഴും പ​ശ്ചാ​ത്ത​ല സം​ഗീ​ത​ത്തി​ന്‍റെ മ​റ​പ​റ്റി​യാ​ണ് ക​ഥ​യു​ടെ ന​ല്ലൊ​ഴു​ക്ക് ചി​ത്രം വീ​ണ്ടെ​ടു​ത്ത​തും. പ​തി​വ് രീ​തി​ക​ളി​ൽ നി​ന്നും മാ​റി സ​ഞ്ച​രി​ക്കാ​നു​ള്ള ശ്ര​മ​മെ​ല്ലാം സം​വി​ധാ​യ​ക​ന്‍റെ ഭാ​ഗ​ത്തു നിന്നുണ്ടായിട്ടുണ്ട്.

ര​ണം മാ​റ്റ​ത്തി​നൊ​പ്പം നി​ൽ​ക്കു​ന്ന നല്ല ചി​ത്ര​മാ​ണ്. ആ ​മാ​റ്റ​ങ്ങ​ൾ എ​ന്തൊ​ക്കെ​യെ​ന്ന​റി​യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് തീ​ർ​ച്ച​യാ​യും ചിത്രം ആ​സ്വാ​ദ്യ​ക​ര​മാ​യി​രി​ക്കും.

വി. ശ്രീകാന്ത്