പ​രീ​ക്ഷ​ണ വി​പ്ല​വം
"അ​മി​ത​ചി​ന്ത ആ​സ്വാ​ദ​ന​ത്തി​ന് ഹാ​നി​ക​രം..’ സി​നി​മ തു​ട​ങ്ങും മു​മ്പേ എ​ഴു​തിക്കാണി​ക്കു​ന്ന ഈ ​ആ​പ്തവാ​ക്യം മ​ന​സി​ലേ​ക്കി​ട്ട് "ഫ്ര​ഞ്ച് വി​പ്ല​വം' ക​ണ്ടു തു​ട​ങ്ങി​യാ​ലും നി​ങ്ങ​ൾ ചി​ന്തി​ച്ചു മ​രി​ക്കും. അ​ത് അ​ല്ലേ​ലും അ​ങ്ങ​നെ​യാണ്, എ​ന്ത് ചെ​യ്യ​രു​തെ​ന്ന് പ​റ​യു​ന്നോ, അ​ത് ചെ​യ്യാ​നൊ​രു വ്യഗ്രത മനുഷ്യ മനസിന് കൂടുതലാണ്.

ന​വാ​ഗ​ത സം​വി​ധാ​യ​ക​ൻ കെ.ബി.മ​ജു പ്രേ​ക്ഷ​ക​ർ​ക്ക് കാ​ഴ്ച​ക​ൾ​ക്കി​ട​യി​ലൂ​ടെ കു​റ​ച്ച് ല​ഹ​രി കൊടു​ക്കാ​നാ​ണ് ഫ്രഞ്ച് വിപ്ലവത്തിലൂടെ ശ്ര​മി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​ല​ഹ​രി ത​ല​യ്ക്ക് പി​ടി​ച്ചാ​ൽ പി​ന്നെ നി​ങ്ങ​ൾ ഒ​രു വി​ചി​ത്ര ലോ​ക​ത്ത് എ​ത്തി​പ്പെ​ടും. ഇ​തെ​ന്താ​ടോ, ഈ ​ലോ​ക​ത്തു​ള്ള​വ​രെ​ല്ലാം നി​ർ​ത്താ​തെ ക​ല​പി​ല കൂ​ട്ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് ചോ​ദി​ച്ചാ​ൽ ഒ​റ്റ ഉ​ത്ത​ര​മേ​യു​ള്ളു- എ​ല്ലാം സം​വി​ധാ​യ​ക​ന്‍റെ ലീ​ലാ​വി​ലാ​സ​ങ്ങ​ൾ.



എ.കെ.ആ​ന്‍റ​ണി സ​ർ​ക്കാ​രി​ന്‍റെ ചാ​രാ​യ നിരോധനം കൊ​ണ്ട് കൊ​ച്ചുക​ട​വ് ഗ്രാ​മ​നി​വാ​സി​കൾക്കുണ്ടായ ബു​ദ്ധി​മു​ട്ടു​ക​ളാ​ണ് സം​വി​ധാ​യ​ക​ൻ ചിത്രത്തിൽ കാ​ട്ടി​ത്ത​രു​ന്ന​ത്. ആ​വ​ശ്യ​ത്തി​ന് ച​ളി​യും പി​ന്നെ കു​റ​ച്ച് ചി​രി​യും തള്ളുമെല്ലാം ഫ്ര​ഞ്ച് വി​പ്ല​വ​ത്തി​ന്‍റെ വീ​ര്യം കൂ​ട്ടി​യി​ട്ടുണ്ട്.

ഇ​തൊ​രു വ​ല്ലാ​ത്ത പ​രീ​ക്ഷ​ണ​മാ​ണ്, അ​തു​കൊ​ണ്ടുത​ന്നെ പ​ല​ർ​ക്കും അ​ത്ര ദ​ഹി​ച്ചുകൊ​ള്ള​ണ​മെ​ന്നി​ല്ല. ആ​വി​ഷ്കാരത്തിൽ ഇ​ത്തി​രി നാ​ട​കീ​യ​ത​യെ​ല്ലാം ക​ല​ർ​ത്തി സ​ത്യ​നേ​യും (സ​ണ്ണി​വെ​യ്ൻ) സം​ഘ​ത്തേ​യും സം​വി​ധാ​യ​ക​ൻ അ​ഴി​ച്ചുവി​ട്ടി​രി​ക്കു​ക​യാ​ണ്. ചാ​രാ​യ​വും പ്ര​ണ​യ​വും ഇ​ത്തി​രി അ​ടി​പി​ടി​യും പൊ​ടി​ക്ക് അ​വി​ഹി​ത​വു​മെ​ല്ലാം ഫ്ര​ഞ്ച് വി​പ്ല​വ​ത്തി​ൽ സ്ഥാ​നം പി​ടി​ച്ചി​ട്ടു​ണ്ട്.

ഒ​രു​പാ​ട് പ്ര​ണ​യ​ ലേ​ഖ​ന​ങ്ങ​ൾ ക​ണ്ടി​ട്ടു​ള്ള പ്രേ​ക്ഷ​ക​ർ​ക്കിട​യി​ലേ​ക്ക് വേ​റി​ട്ടൊ​രു പ്ര​ണ​യ​ ലേ​ഖ​ന​വു​മാ​യാ​ണ് സം​വി​ധാ​യ​ക​ന്‍റെ വ​ര​വ്. അത്തരമൊരു പുതുമ എ​ന്താ​യാ​ലും കാഴ്ചക്കാരെ തൃ​പ്തി​പ്പെ​ടു​ത്തു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. നാ​യ​ക​നു​ണ്ടാ​വു​ന്പോ​ൾ എ​ന്താ​യാ​ലും നാ​യി​ക​യും ഉ​ണ്ടാ​യി​രി​ക്കു​മ​ല്ലോ.


അ​തേ, ഫ്ര​ഞ്ച് വി​പ്ല​വ​ത്തി​ലു​മു​ണ്ടൊ​രു നാ​യി​ക. തന്‍റേട​വും കു​റു​ന്പും ഇ​ത്തി​രി കൂ​ടു​ത​ലാ​യ​തി​നാ​ൽ ത​ന്നെ ഈ ​നാ​യി​ക​യെ (​ആ​ര്യ) എ​ല്ലാ​വ​ർ​ക്കും ബോ​ധി​ക്കും. ആ​ദ്യം ചാ​രാ​യം പി​ന്നെ പ്ര​ണ​യം പിന്നാലെ ഓ​രോരോ നൂ​ലാ​മാ​ല​ക​ൾ, ഇ​ങ്ങ​നെ​യാ​ണ് ഫ്ര​ഞ്ച് വി​പ്ല​വ​ത്തി​ന്‍റെ പോ​ക്ക്.

സു​ശീ​ല​നാ​യി എ​ത്തിയ ലാ​ൽ ഒരിക്കൽ കൂടി തന്‍റെ അ​ഭി​ന​യപാ​ട​വം പ്രേക്ഷകർക്ക് കാട്ടിത്തരുന്നുണ്ട്. എന്നാൽ സമാനമായ വേ​ഷ​ങ്ങ​ൾ ലാ​ൽ നി​ര​വ​ധി ത​വ​ണ ചെ​യ്തി​ട്ടു​ള്ളതു കൊ​ണ്ടാകാം, ഫ്ര​ഞ്ച് വി​പ്ല​വ​ത്തി​ലെ സു​ശീ​ല​നി​ൽ വ​ലി​യ പു​തു​മ​യൊ​ന്നും തോന്നില്ല.

പ്ര​ണ​യ നൂ​ലാ​മാ​ല​ക​ളി​ലൂ​ടെ പോ​യി ചി​ത്ര​ത്തി​ന്‍റെ ആ​ദ്യപ​കു​തി അ​വ​സാ​നി​ക്കു​ന്പോഴേക്കും സം​ഗ​തി സം​വി​ധാ​യ​ക​ന്‍റെ കൈ​വി​ട്ടുപോ​യെ​ന്ന് തോ​ന്നും. എ​ന്നാ​ൽ ര​ണ്ടാം പ​കു​തി​യി​ൽ യ​ഥാ​ർ​ഥ വി​പ്ല​വം വ​രാ​നി​രി​ക്കു​ന്ന​തേ ഉ​ണ്ടാ​യി​രു​ന്നു​ള്ളു. നാ​യ​ക​ന്‍റെ കൂ​ട്ടു​കാ​രാ​യി എ​ത്തി​യ​വ​രു​ടെ കു​സൃ​തി​ക​ളും വേ​ല​ത്ത​ര​ങ്ങ​ളു​മെ​ല്ലാം ഏ​വ​രെ​യും ചി​രി​പ്പി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല. ഓ​ട്ടോ ഡ്രൈ​വ​റാ​യി എ​ത്തി​യ വി​ഷ്ണു ഗോ​വി​ന്ദ​നാ​ക​ട്ടെ നി​മി​ഷനേ​രം കൊ​ണ്ട് പ്രേ​ക്ഷ​ക​രെ ചിരിപ്പിച്ചു കൈയിലെടുത്തു.

അ​ളി​യന്മാ​രാ​യി എ​ത്തി​യ അ​രി​സ്റ്റോ സു​രേ​ഷും നോ​ബി​യും ത​ങ്ങ​ളു​ടെ വേ​ഷം കൈ​യ​ട​ക്ക​ത്തോ​ടെ ചെ​യ്തി​ട്ടു​ണ്ട്. പ​രീ​ക്ഷ​ണ ചി​ത്ര​മാ​യ​തുകൊ​ണ്ടുത​ന്നെ പാ​ട്ടും പ​രീ​ക്ഷ​ണ വ​ഴി​യേ​യാ​ണ് ക​ട​ന്നു പോ​കു​ന്ന​ത്.

സ​ണ്ണി​വെ​യ്ന് വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്ന ക​ഥാ​പാ​ത്ര​മൊ​ന്നു​മ​ല്ല സ​ത്യ​ൻ. അ​തു​കൊ​ണ്ടുത​ന്നെ അ​ധി​കം ആ​യാ​സ​പ്പെ​ടാ​തെ സ​ത്യ​നെ വൃ​ത്തി​യാ​യി സ​ണ്ണി കൈ​കാ​ര്യം ചെ​യ്തി​ട്ടു​ണ്ട്. പേ​രി​നോ​ട് നീ​തി പു​ല​ർ​ത്തി​യാ​ണ് ചി​ത്രം ക്ലൈ​മാ​ക്സി​ലേ​ക്ക് അ​ടു​ക്കു​ന്ന​ത്.

നാ​യ​ക​നും പ്ര​തി​നാ​യ​ക​നും അ​വ​ർ​ക്ക് പി​ന്നാ​ലെ കൂ​ടു​ന്ന​വ​രു​മെ​ല്ലാം ഒ​ടു​വി​ൽ ഒ​രു സം​ഗ​തി​ക്കാ​യി അ​ല​ഞ്ഞുതി​രി​ഞ്ഞ് ന​ട​ക്കു​ന്ന കാ​ഴ്ച കാ​ണേ​ണ്ട​ത് ത​ന്നെ​യാ​ണ്. നി​ര​നി​ര​യാ​യി എ​ത്തു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ൾ സ്ഥാ​ന​ത്തും അ​സ്ഥാ​ന​ത്തും കോ​മ​ഡി പ​റ​ഞ്ഞ് പ്രേ​ക്ഷ​ക​രു​ടെ ക്ഷ​മ പ​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഈ ​പ​രീ​ക്ഷ​ണ ചി​ത്രം അ​മി​ത ചി​ന്ത​ക​ൾ ഇ​ല്ലാ​തെ ക​ണ്ടി​രു​ന്നാ​ൽ ഇ​ഷ്ട​പ്പെ​ട്ടേ​ക്കാം.

വി.​ശ്രീ​കാ​ന്ത്