പ്ര​ണ​യ മ​ന്ദാ​രം...!
സ​ർ​വ​ത്ര പ്ര​ണ​യ​മ​യ​മാ​ണ് മ​ന്ദാ​രം. പ്ര​ണ​യ​വും നൈ​രാ​ശ്യ​വു​മെ​ല്ലാം കണ്ടു മടുത്ത പ്രേക്ഷകർക്ക് ഇടയിലേക്ക് പുതുമയുമായാണ് ന​വാ​ഗ​ത സം​വി​ധാ​യ​ക​ൻ വി​ജേ​ഷ് വി​ജ​യ് എ​ത്തി​യി​രി​ക്കു​ന്ന​ത്. മോ​ഹ​ൻ​ലാ​ൽ സി​നി​മ​ക​ളി​ലെ പ്ര​ണ​യം കാ​ണി​ച്ചു​കൊ​ണ്ടു​ള്ള തു​ട​ക്കം ചി​ത്രം ഏ​തു വ​ഴി​യാ​യി​രി​ക്കും സ​ഞ്ച​രി​ക്കു​ക എ​ന്ന​തി​ന്‍റെ വ്യ​ക്ത​മാ​യ സൂ​ച​ന ത​രു​ന്നു​ണ്ട്.

നാ​യ​ക​ന്‍റെ ബാ​ല്യ​കാ​ലം മു​ത​ൽ ഇ​ങ്ങോ​ട്ട് പ്ര​ണ​യം ചി​ത്ര​ത്തി​ൽ ത​ങ്ങി നി​ൽ​ക്കു​ക​യാ​ണ്. രാ​ജേ​ഷി​ന്‍റെ (​ആ​സി​ഫ് അ​ലി) ജീ​വി​ത​ത്തി​ന്‍റെ ഉ​യ​ർ​ച്ച താ​ഴ്ച​ക​ളി​ലൂ​ടെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ പോ​ക്ക്. ആ​സി​ഫ് അ​ലി പ്ര​ണ​യ നാ​യ​ക​നാ​യി ചി​ത്ര​ത്തി​ൽ തി​ള​ങ്ങി നി​ൽ​ക്കു​ക​യാ​ണ്. പ്ര​ണ​യി​ക്കാ​ൻ പെ​ടാ​പ്പാ​ട് പെ​ടു​ന്ന യു​വാ​ക്ക​ളു​ടെ പ്ര​തി​നി​ധി​യാ​യി ആ​സി​ഫ് ഭേദപ്പെട്ട പ്ര​ക​ട​ന​മാ​ണ് പു​റ​ത്തെ​ടു​ത്തി​രി​ക്കു​ന്ന​ത്.



ഒ​രേയൊരാ​ളു​ടെ പ്ര​ണ​യം എ​ന്ന​തി​ലു​പ​രി ഒ​രു​കൂ​ട്ടം ആ​ൾ​ക്കാ​രു​ടെ പ്ര​ണ​യം കൂ​ടി ചി​ത്രം കാ​ട്ടി​ത്ത​രു​ന്നു​ണ്ട്. ബാ​ല്യ​കാ​ല​ത്തെ പ്ര​ണ​യം ന​ൽ​കി​യ നോ​വും​പേ​റി​യാ​ണ് നാ​യ​ക​ൻ കോ​ള​ജ് കാ​ല​ഘ​ട്ട​ത്തി​ലേ​ക്കെ​ത്തു​ന്ന​ത്. അ​വി​ടെ മൊ​ട്ടി​ട്ട പ്ര​ണ​യം എ​ങ്ങ​നെ​യെ​ല്ലാം മാ​റിമ​റി​യു​ന്നു​വെ​ന്ന് സം​വി​ധാ​യ​ക​ൻ കാ​ട്ടി​ത്ത​രു​ന്പോ​ൾ അ​വി​ടി​വി​ടെ​യാ​യി കുറച്ച് ക്ലീ​ഷേ​ക​ൾ ക​യ​റിക്കൂടു​ന്നു​ണ്ട്.

രാ​ജേ​ഷി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യി ചി​ത്ര​ത്തി​ൽ എ​ത്തു​ന്ന​ത് അ​ർ​ജു​ൻ അ​ശോ​ക​നും ജേ​ക്ക​ബ് ഗ്രി​ഗ​റി​യും വി​നീ​ത് വി​ശ്വ​വു​മാ​ണ്. ഇ​വ​ർ​ക്കി​ട​യി​ലെ സൗ​ഹൃ​ദ​വും കു​സൃ​തി​ക​ളു​മെ​ല്ലാം കോ​മ​ഡി​യു​ടെ ട്രാ​ക്കി​ലേ​ക്ക് സി​നി​മ​യെ കൊ​ണ്ടെ​ത്തി​ക്കു​ന്നു​ണ്ട്.




മു​ജീ​ബ് മ​ജീ​ദ് സം​ഗീ​തം ന​ൽ​കി​യ പാട്ടുകളാണ് മ​ന്ദാ​ര​ത്തി​ന്‍റെ മറ്റൊരു പ്ല​സ് പോ​യി​ന്‍റ്. വ​ർ​ഷ ബൊ​ല്ലമ്മയും അ​നാ​ർ​ക്ക​ലി മ​രി​ക്കാ​റുമാണ് ചി​ത്ര​ത്തി​ൽ നാ​യി​ക​മാ​രാ​യി എ​ത്തു​ന്ന​ത്. നി​റ​ഞ്ഞ പു​ഞ്ചി​രി​യു​മാ​യി വ​ർ​ഷ ചി​ത്ര​ത്തി​ന്‍റെ സിം​ഹ​ഭാ​ഗ​വും അ​പ​ഹ​രി​ക്കു​ന്നു​ണ്ട്.

ചാ​രു​വി​ന്‍റെ​യും (വ​ർ​ഷ) രാ​ജേ​ഷി​ന്‍റെ​യും ഇ​ട​യി​ലെ പ്ര​ണ​യ​മാ​ണ് ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ ചി​ത്ര​ത്തിനു പു​ത്ത​നു​ണ​ർ​വ് ന​ൽ​കു​ന്ന​ത്. പി​ന്നീ​ട് അ​ങ്ങോ​ട്ട് സം​ഭ​വി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ ചി​ത്ര​ത്തി​ന്‍റെ പോ​ക്ക് ആ​കെ​മൊ​ത്ത​മൊ​ന്ന് മാ​റ്റും. പ്ര​ണ​യ​ത്തി​ന്‍റെ ക​ട​ന്നുവ​ര​വും ഇ​റ​ങ്ങിപ്പോക്കു​മെ​ല്ലാം മ​നോ​ഹ​ര​മാ​യി ത​ന്നെ സം​വി​ധാ​യ​ക​ൻ ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്.



ഛായാ​ഗ്രാ​ഹ​ക​ൻ ബാ​ഹു​ൽ ര​മേ​ഷ് കി​ടി​ല​ൻ ഫ്രെ​യി​മു​ക​ളാ​ൽ ചി​ത്ര​ത്തെ സ​ന്പ​ന്ന​മാ​ക്കി​യി​ട്ടു​ണ്ട്. ചേ​ക്ലേ​റ്റ് പ​യ്യ​നാ​യി, കു​റ്റി​ത്താ​ടി വച്ച്, പി​ന്നെ ക​ട്ട​ത്താ​ടി​ വ​ച്ച് മൂ​ന്നു ഗെ​റ്റ​പ്പു​ക​ളി​ലാ​ണ് ആ​സി​ഫ് ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്.

പ്ര​ണ​യം ന​ൽ​കി​യ പാ​ഠ​ങ്ങ​ളു​മാ​യി ക​ട്ട​ത്താ​ടി​വച്ച് മു​ടി​ നീട്ടിയ നാ​യ​ക​ൻ അ​വ​സാ​ന അ​ര​മ​ണി​ക്കൂ​റി​ൽ കാട്ടുന്ന കാ​ര്യ​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ന്‍റെ ഹൈ​ലൈ​റ്റ്. ചി​ത്ര​ത്തി​ലെ ര​ണ്ടാം നാ​യി​ക അ​നാ​ർ​ക്ക​ലി പ്ര​വേ​ശി​ക്കു​ന്ന​തും ഈ ​ഭാ​ഗ​ത്തു ത​ന്നെ.

പ്ര​ണ​യ​ത്തി​ന്‍റെ ട്രാ​ക്ക് മാ​റ്റി യാ​ത്ര​യു​ടെ ട്രാ​ക്കി​ലേ​ക്ക് സി​നി​മ തി​രി​യു​ന്ന​തോ​ടെ പ​തി​വ് ക്ലീ​ഷേ​ക​ളി​ൽ നി​ന്നും മ​ന്ദാ​രം ര​ക്ഷ​പ്പെ​ടു​ന്നു​ണ്ട്. പ്ര​ണ​യ​വും നൈ​രാ​ശ്യ​വും തേ​ടി​യെ​ത്തി​യി​ട്ടു​ള്ള ഏ​തൊ​രാ​ൾ​ക്കും ഈ ​മ​ന്ദാ​ര​ത്തെ ഏ​റെ ഇ​ഷ്ട​മാ​കും.

വി.​ശ്രീ​കാ​ന്ത്