• Logo

Allied Publications

Africa
ദക്ഷിണാഫ്രിക്കയിലെ വിശുദ്ധവാര ശുശ്രൂഷകള്‍
Share
പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കയിലെ വിശുദ്ധവാര ശുശ്രൂഷകള്‍ക്കു തുടക്കം കുറിച്ച് ഗ്രോബസ്ടാല്‍ സെന്റ് ഗ്രിഗോറിയോസ് ചാപ്പലില്‍ നടന്ന ഓശാന ഞായറാഴ്ച നടന്ന ശുശ്രൂഷകള്‍ക്ക് ദക്ഷിണാഫ്രിക്കയിലെ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തോഡോക്സ് ഇടവക വികാരി ഫാ. ജോസി ജോണ്‍ മുഖ്യകാര്‍മികത്വം വഹിച്ചു.

23നു (ബുധന്‍) വൈകുന്നേരം 5.30നു ട്സനീന്‍ സെന്റ് ജോര്‍ജ് കോളജ് ഹാളില്‍ പെസഹായുടെ ശുശ്രൂഷകള്‍ നടക്കും.

24നു (വ്യാഴം) വൈകുന്നേരം 6.30നു സന്ധ്യാനമസ്കാരം, തുടര്‍ന്നു ധ്യാനചിന്തകളും പ്രിട്ടോറിയ കള്ളിനന്‍ കോപ്ടിക് മൊണാസ്ട്രിയില്‍ ആരംഭിക്കും.

25നു (ദുഃഖവെള്ളി) രാവിലെ 6.30നു വിശുദ്ധ കുര്‍ബാനയും 8.30നു ദുഃഖവെള്ളിയുടെ ശുശ്രൂഷകളും ആരംഭിക്കും. വൈകുന്നേരം 6.30നു സന്ധ്യാനമാസ്കാരവും ധ്യാനവും ഉണ്ടായിരിക്കും.

26നു (ദുഃഖശനി) രാവിലെ 6.30നു പ്രഭാതനമസ്കാരവും 10നു വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. ഉച്ചകഴിഞ്ഞ് രണ്ടിനു കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമുള്ള പ്രത്യേക ക്ളാസുകള്‍, മൂന്നിനു കുടുംബസെമിനാര്‍, നാലിനു മദ്ബഹ ശുശ്രൂഷികള്‍ക്കായുള്ള പ്രത്യേക സെഷനും രാത്രി 6.30നു സന്ധ്യാനമാസ്കാരവും ധ്യാനവും നടക്കും.

ഞായറാഴ്ച രാവിലെ 6.30നു പ്രഭാതനമസ്കാരത്തെത്തുടര്‍ന്നു പ്രത്യേക ഈസ്റര്‍ ശുശ്രൂഷകളും വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. 12.30നു ഈസ്റര്‍ സദ്യയും ഉണ്ടായിരിക്കുമെന്നു വികാരി ഫാ. ജോസി ജോണ്‍, ട്രസ്റി റിജേഷ് ജേക്കബ്, സെക്രട്ടറി ഷോണ്‍ ടൈറ്റസ് എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: കെ.ജെ. ജോണ്‍

നൈ​ജീ​രി​യയിൽ 50 തീവ്രവാദികളെ വധിച്ചു.
ലാ​ഗോ​സ്: നൈ​ജീ​രി​യ​യി​ൽ സു​ര​ക്ഷാ​ഭ​ട​ന്മാ​രു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ 50 ബോ​ക്കോ​ഹ​റാം തീ​വ്ര​വാ​ദി​ക​ൾ കൊ​ല്ല​പ്പെ​ട്ടു.
സു​ഡാ​നി​ൽ അ​ർ​ധ​സൈ​നി​ക​വി​ഭാ​ഗ​ത്തി​ന്‍റെ ആ​ക്ര​മ​ണം; 120 പേ​ർ കൊ​ല്ല​പ്പെ​ട്ടു.
ഖാ​ർ​ത്തൂം: ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​ൽ വ​ല​യു​ന്ന സു​ഡാ​നി​ൽ അ​ർ​ധ​സൈ​നി​ക വി​ഭാ​ഗം ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ത്തി​യ കൂ​ട്ട​ക്കൊ​ല​യി​ൽ 120 പേ​ർ കൊ​ല്ല​പ്പെ
സ​ഹാ​റ​യി​ൽ അ​ത്യ​പൂ​ർ​വ വെ​ള്ള​പ്പൊ​ക്കം.
റ​ബാ​ത്ത്: സ​ഹാ​റ മ​രു​ഭൂ​മി​യി​ൽ അ​ത്യ​പൂ​ർ​വ മ​ഴ​യെ​ത്തു​ട​ർ​ന്ന് വെ​ള്ള​പ്പൊ​ക്കം.
മാ​ര്‍​ബ​ര്‍​ഗ് വൈ​റ​സ്: റു​വാ​ണ്ട​യി​ൽ ആ​റ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ മ​രി​ച്ചു.
റു​വാ​ണ്ട: എ​ബോ​ള​യ്ക്ക് സ​മാ​ന​മാ​യ അ​തീ​വ മാ​ര​ക വൈ​റ​സാ​യ മാ​ര്‍​ബ​ര്‍​ഗ് വൈ​റ​സ് ബാ​ധി​ച്ച് ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ റു​വാ​ണ്ട​യി​ല്‍ ആ​റ് ആ​രോ​
സിം​ബാ​ബ്‌​വെ​യി​ൽ കൊ​ടും​വ​ര​ൾ​ച്ച: ഭ​ക്ഷ​ണ​ത്തി​നാ​യി 200 ആ​ന​ക​ളെ കൊ​ല്ലും.
ഹ​രാ​രെ: ദ​ശാ​ബ്ദ​ങ്ങ​ളി​ലെ ഏ​റ്റ​വും വ​ലി​യ വ​ര​ൾ​ച്ച​യി​ൽ പ​ട്ടി​ണി​യി​ലാ​യ പൗ​ര​ന്മാ​ർ​ക്കു ഭ​ക്ഷ​ണാ​വ​ശ്യ​ത്തി​നാ​യി 200 ആ​ന​ക​ളെ കൊ​ല്ലു​ന്ന​തി​