• Logo

Allied Publications

Africa
ദക്ഷിണാഫ്രിക്കയിലെ സീനിയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ മലയാളിയായ ഗായത്രി സുരേഷിന് ഉന്നത വിജയം
Share
ഉംറ്റാറ്റ: ദക്ഷിണാഫ്രിക്കയിലെ ഈ വര്‍ഷത്തെ സീനിയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഈസ്റേണ്‍ കേപ്പ് പ്രവിശ്യയില്‍പെട്ട ഉംറ്റാറ്റയില്‍നിന്നുള്ള മലയാളി വിദ്യാര്‍ഥിനി ഗായത്രി സുരേഷിന് ഒന്നാം സ്ഥാനം. ഈസ്റ് ലണ്ടനില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ സ്കോളര്‍ഷിപ്പ് അവാര്‍ഡും ട്രോഫിയും പ്രിമിയറും വിദ്യാഭ്യാസ വകുപ്പു മന്ത്രിയും ചേര്‍ന്നു സമ്മാനിച്ചു.

വൈദ്യശാസ്ത്രത്തില്‍ ഉന്നത വിദ്യാഭ്യാസത്തിനായി ചേരുന്ന ഗായത്രി ഈ മാസാവസാനം യുണിവേഴ്സിറ്റി ഓഫ് കേപ്ടൌണില്‍ ചേരുകയാണ്. ആറു വര്‍ഷം ദൈര്‍ഘ്യമേറിയ ഗായത്രിയുടെ വിദ്യാഭ്യാസ ചെലവുകള്‍ വിദ്യാഭ്യാസ വകുപ്പാണ് വഹിക്കുന്നത്.

കായംകുളം കൃഷ്ണപുരം സ്വദേശിയും വിദ്യാഭ്യാസ വകുപ്പില്‍ ഡെപ്യൂട്ടി ചീഫ് എഡ്യൂക്കേഷന്‍ സ്പെഷലിസ്റായ സുരേഷ്കുമാറിന്റെയും സീനിയര്‍ ടീച്ചറായ ബിന്ദുവിന്റെയും മകളാണു ഗായത്രി.

ഗായത്രിയോടൊപ്പം സഹപാഠിയും ഉത്തമസുഹൃത്തുമായ അനുഷ അലക്സിനും പഠിച്ച ഏഴ് വിഷയങ്ങളിലും ഡിസ്റിംഗ്ഷന്‍ ലഭിച്ചത് ചരിത്ര നേട്ടമായി. കൂടാതെ അനുഷ, ഉംറ്റാറ്റ ഹൈസ്കൂളിലെ ഡക്സ് സ്കോളറും മെട്രിക് ഓണേഴ്സും ഒരുമിച്ചു നേടുന്ന ആദ്യ മലയാളിയുമായി. ഇതേ സ്കൂളിലെ അധ്യാപകനായ പാലാ തണ്ണിപ്പാറ അനില്‍ അലക്സിന്റേയും മുന്‍ അധ്യാപിക ജോജിയുടെയും പുത്രിയാണ് അനുഷ.

റിപ്പോര്‍ട്ട്: കെ.ജെ. ജോണ്‍

ഇന്ത്യയും നമീബിയയും നാല് കരാറുകളിൽ ഒപ്പുവച്ചു.
വി​​​ൻ​​​ഡ്ഹോ​​​ക്ക്: രാ​​​ജ്യ​​​ങ്ങ​​​ൾ ത​​​മ്മി​​​ലു​​​ള്ള സ​​​ഹ​​​ക​​​ര​​​ണം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി, ഊ​​​ർ​​​ജവും ആ​​​രോ​​​ഗ
മാ​ലി​യി​ൽ ഇ​ന്ത്യ​ക്കാ​രെ ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി റി​പ്പോ​ർ​ട്ട്.
ന്യൂ​ഡ​ൽ​ഹി: മാ​ലി​യി​ൽ അ​ൽ​ഖ്വ​യ്ദ​യു​മാ​യി ബ​ന്ധ​മു​ള്ള ഭീ​ക​ര സം​ഘ​ട​ന മൂ​ന്ന് ഇ​ന്ത്യ​ക്കാ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി.
സാം​​​ബി​​​യ​​​യി​​​ൽ ടൂറിസ്റ്റുകളെ കാട്ടാന ചവിട്ടിക്കൊന്നു.
ലു​​​സാ​​​ക്ക: ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ സാം​​​ബി​​​യ​​​യി​​​ൽ വ​​​ന​​​ത്തി​​​ൽ ഉ​​​ല്ലാ​​​സ സ​​​വാ​​​രി ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​
മോ​ദി​ക്ക് ഘാ​ന​യു​ടെ പ​ര​മോ​ന്ന​ത പു​ര​സ്കാ​രം.
അ​ക്കാ​ര: ഇ​ന്ത്യ ലോ​ക​ത്തി​ന്‍റെ ശ​ക്തി​സ്തം​ഭ​മാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.
കെനിയയിൽ സർക്കാർവിരുദ്ധ പ്രക്ഷോഭം: മരണം 16 ആയി.
ന​​യ്റോ​​ബി: കെ​​നി​​യ​​യി​​ൽ സ​​ർ​​ക്കാ​​ർ​​വി​​രു​​ദ്ധ പ്ര​​ക്ഷോ​​ഭ​​ത്തി​​ൽ മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം 16 ആ​​യി.